വിദ്യാലയവും 56 ക്രിസ്തീയ പുരോഹിതൻ മട്ടാഞ്ചേരിയിൽ ഒരു ഇംഗ്ലീഷ് ആംഗല വൈദ്യശാലയും സ്ഥാപിച്ചു. ഗോവസൂരിപ്രയോഗം ഇദംപ്രഥമമായി പ്രചരിപ്പിച്ചു. അടിമകളെ സർക്കാരിനല്ലാതെ അവരുടെ യജമാനന്മാ ശിക്ഷിക്കാൻ അധികാരമില്ലെന്നും അങ്ങനെ ശിക്ഷിക്കു ന്നതു മേലാൽ കുറ്റകരമാണെന്നും കാണിച്ചു കല്പന പ്രകാരം ഒരു വിളംബരം പ്രസിദ്ധീകരിക്കപ്പെട്ടു. 996-ൽ കണ്ടെഴുത്തു പുതുക്കി ആരംഭിച്ചു; തിരുവിതാംകൂറുമായുള്ള അതിത്തിത്താവും പറഞ്ഞൊതുക്കി. 100-ാമാണ്ടു കക്കടകമാസം 22നു തൃപ്പൂണിത്തുറ വച്ച് അവിടുന്നു നാടുനീങ്ങി. കഥ ഈ രാജശിരോമണി അതിവിദ്വാനും ഒരു കവിയു മായിരുന്നു. എന്നു മാത്രമല്ല പണ്ഡിതന്മാർക്കും കവി കൾക്കും അവിടുന്നു ചിന്താമണിയും കൂടിയായിരുന്നു. കളിയിൽ അതിഭ്രമമുണ്ടായിരുന്ന ഇദ്ദേഹം ദിവസംപ്രതി ഓരോ കഥയുണ്ടാക്കി അരങ്ങേറ്റം നടത്തിച്ചുപോന്നു എന്നും ഐതിഹ്യം പറയുന്നു. അവിടുന്നു ഇങ്ങനെ നൂറിൽപ്പരം ആട്ടക്കഥകൾ നിർമ്മിച്ചിട്ടുണ്ടത്രെ. പ്രസ്തുത ഐതിഹ്യങ്ങളിൽ എത്രത്തോളം യാഥാത്ഥ്യമുണ്ടെന്നു ഖണ്ഡിച്ചു പറവാൻ നിവൃത്തിയില്ല. ഏതായാലും അവിടു ത്തേക്കു സ്വന്തമായി കളിയോഗമുണ്ടായിരുന്നു വെന്നും കപ്ളിങ്ങാടൻ സമ്പ്രദായത്തിൽ കഥകളി അഭ സിച്ച് പ്രസിദ്ധ നടന്മാരെ കടത്തനാട്ടുനിന്നും വരുത്തി ആടിച്ച് അവക്ക് അവിടന്നു പാരിതോഷികങ്ങൾ നൽകി
താൾ:Kathakali-1957.pdf/70
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല