37. ദക്ഷയാഗം 28. കിരാതം 39. സുന്ദരീസ്വയംവരം 58 48. അഹല്യാമോക്ഷം 44. മുചുകുന്ദ മോക്ഷം 45. പാഞ്ചാലീസ്വയ വരം 40. അംബരീഷചരിതം 46. ദേവയാനി ചരിതം 41. വ്യാസാവതാരം 12. യാഗരക്ഷ 41. അമൃതമഥനം 48. സുഭദ്രാഹരണം. ഇത്രയും കഥകൾ അപ്രകാശിതങ്ങളായി ഒരു ഗ്രന്ഥ സമുച്ചയത്തിൽ, അതും വിദ്വൽ കേസരികളുടെ നികേതന മായ ഒരു രാജമന്ദിരത്തിൽ, അന്ധതമസ്സിൽ ആണ്ടുകിട ക്കുന്നതിൽ പരം പരിതാപകരമായി എന്താണുള്ളത്. സുപ്രസിദ്ധനും മഹാപണ്ഡിതനും കലാരസികനുമായ ഒരു രാജമൗലിയുടെ മുഖനിവൃതങ്ങളെന്ന നിലയ്ക്ക് പ്രസ്തുത കഥകൾ ആസ്വാദാർഹങ്ങളായിരിക്കാനാണ് എളുപ്പം. ആ സ്ഥിതിക്കും അവയെ സൂര്യപ്രകാശം കാണാൻ അനു വദിക്കയില്ലെന്നു തദ്ഭാരവാഹികൾ ശഠിക്കുന്നതു മഹാ കഷ്ടമാണ്. അതിനാൽ ഇനിയെങ്കിലും ജിജ്ഞാസുക്ക മായ സഹൃദയന്മാരുടെ ഉൽക്കണ്ഠയെ അകറ്റാൻ വേണ്ടി പ്രസ്തുത കൃതികൾ പ്രസിദ്ധീകരിക്കുവാൻ കൃപയു ണ്ടാകണമെന്നു കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റിയോട സവിനയം പ്രാത്ഥിച്ച LA LU ച്ചുകൊള്ളുന്നു. ഏതായാലും ഈ തിരു മേനി കഥകളിയുടെ അഭ ഭയത്തിനുവേണ്ടി നിരന്തര പരിശ്രമം ചെയ്തവരുടെ കൂട്ട ത്തിൽ പ്രഥമഗണനീയമായ ഒരു സ്ഥാനം അർഹിക്കുന്നു വെന്നു നിസ്സംശയം പറയാം.
താൾ:Kathakali-1957.pdf/72
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല