68 ഹരിപ്പാട്ടു കൊച്ചുപിള്ള നായരായിരുന്നു. ഇംഗ്ലീഷു ചികിത്സയിൽ തിരുമനസ്സിലേക്കുള്ള നൈപുണ്യം സുപ്ര സിദ്ധമാണു്. ഗർഭശ്രീമാൻ സ്വാതിതിരുനാൾ തിരുമേനി 10 22-ാമാണ്ടു നാടുനീങ്ങിയപ്പോൾ അവിടുത്തേക്കു മൂപ്പ കിട്ടി. തുലാപുരുഷദാനവും ഹിരണ്യഗർഭവും കഴിഞ്ഞു 10 29-ൽ അവിടുന്നു കുലശേഖരപ്പെരുമാൾ എന്ന പദവി സ്വീകരിച്ചു. കഥകളി ഉത്രം തിരുനാൾ തിരുമനസ്സിലെ ആറാ മത്തെ പ്രാണൻ ആയിരുന്നു. ഈ ദൃശ്യകലയും അവിടുന്നു ചെയ്തിട്ടുള്ള നന്മകൾ നിരവധിയാണ്. അവിടുത്തെ പോലെ കഥകളിക്കു പ്രോത്സാഹനം നൽകിയിട്ടുള്ള ഒരു കലാകാരൻ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. കളിനടന്മാരെ കാണുക എന്നത് അവിടുത്തേക്കു സ്വർഗ്ഗ സുഖംതന്നെയായിരുന്നു. അവിടുത്തെ വകയായി ഒരു കഥകളിയോഗം ഉണ്ടായിരുന്നതിൽ അക്കാലത്തെ പ്രശസ്ത നടന്മാരിൽ മിക്കപോം അംഗങ്ങളായിരുന്നു. കഥ അവരിൽ പ്രധാനി അവിടത്തെ പള്ളിയറ വിചാരിപ്പുകാരനായ ഈശ്വരപിള്ളയാണ്. ഈശ്വരപിള്ളയും പുറമേ ന നുണ്ണി, പഴവങ്ങാടി നാണുപിള്ള, ഇടിച്ചോപ്പണിക്കർ, കണ്ടപ്പണിക്കർ, കിട്ടുപ്പണിക്കർ, കിട്ടുണ്ണി, പഴയ കൊച്ചു കൃഷ്ണപിള്ള, പുതിയ കൊച്ചു പിള്ള, കൊച്ചയ്യപ്പപണി ക്കർ, വലിയ കൊച്ചയപ്പപണിക്കർ, കുഞ്ഞനുണ്ണി എന്നി വാ തിരുമനസ്സിലെ കളിയോഗത്തിലെ അംഗങ്ങളായി രുന്നു. കഥകളിനടന്മാരിൽ തിരുമനസ്സിലേക്കുണ്ടായിരുന്ന സ്നേഹാദരങ്ങൾ അവർണ്ണനീയമാണ്. അവൾടെ ദിന
താൾ:Kathakali-1957.pdf/82
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല