70 പ്രധാന ആദ്യവസാനക്കാരായിരുന്നു. ഈശ്വരപിള്ളയുടെ പല വേഷങ്ങളും അപ്രതിമമെന്ന് ഇന്നും കീർത്തിക്കപ്പെടുന്നു. രാജസൂയത്തിൽ ജരാസന്ധൻറ “ഗോത്രാനാഥന്മാരെ ല്ലാം അത്ര വന്നു വണങ്ങുന്നു എന്ന പദം ആടുന്നതു വളരെ വിശേഷമാണെന്നു കേൾവിയുണ്ടു്. വിചാരിച്ചു കാരുടെ പച്ച, കത്തി, മിനുക്കുവേഷങ്ങളെല്ലാം സുപ്ര സിദ്ധി ആർജ്ജിച്ചവയാണ്. ഈശ്വരപിള്ളയുടെ സ ഐശ്വര്യങ്ങൾക്കും നിദാനം ഉത്രം തിരുനാൾ താ നായിരുന്നു. തിരുമനസ്സുകൊണ്ടു് ഈശ്വരപിള്ളയു പ്രത്യേകം വേഷക്കോപ്പുകൾ പണിയി ച്ചുകൊടുത്തതു കൂടാതെ, കളിയോഗത്തിലെ ഷാപ്പുകളെല്ലാം ഏറ്റവും പരിഷ് കൃതമായ രീതിയിൽ പണിയിച്ചുണ്ടാക്കി യോഗത്തിന്റെ ഭരണച്ചുമതല വിചാരിപ്പുകാരെ ഏല്പി ക്കുകയും ചെയ്തു. തിരുനാൾ തിരുമനസ്സിലെ കളിയോഗത്തിനു തുല്യം അക്കാലത്തു കേരളത്തിലെങ്ങും മറെറാരു കഥകളിയോഗം ഉണ്ടായിരുന്നില്ല. കളിയോഗ ത്തിലുണ്ടായിരുന്നവ പുറമേ വടക്കു നിന്നും പ്രസിദ്ധ ന്മാരെ വരുത്തി ആടിക്കുകയും തിരുമനസ്സുകൊണ്ടു് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കഥകളിയിലുള്ള അത്യധികമായ അഭിനിവേശം നിമിത്തം അവിടുന്നു കഥകളി അഭ്യസിച്ചു വേഷം കെട്ടുകയും ജ്യേഷ്ഠനായ സ്വാതിതിരുനാൾ തിരുമേനിയിൽനിന്നും സമ്മാനം വാങ്ങിക്കുകയും ചെയ്തിട്ടുള്ള തായി കഥകളുണ്ട്. കളിയോ ഗത്തിൽ ഓരോരുത്തർക്കും ഇണങ്ങുന്ന വേഷങ്ങളെപ്പറ്റി
താൾ:Kathakali-1957.pdf/84
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല