ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാം അദ്ധ്യായം സ്വരൂപം ചടങ്ങുകളുടെ വിവരണം ഇതര ദൃശ്യകലകൾക്കുള്ളതുപോലെ വിപുലങ്ങളായ രംഗസജ്ജീകരണങ്ങളൊന്നും തന്നെ കഥകളിക്കാവശ്യ മില്ല. മുകളിലിടാൻ എട്ടോ പത്തോ ഓലയും 809 നാലഞ്ചു തടിക്കഷണങ്ങളുമുണ്ടെങ്കിൽ ഒരു വിധാനം തിയേറ്ററും പന്തൽ, നടന്മാർക്കിരിക്കുന്ന തിനു് ഒരു ഉരലുണ്ടെങ്കിൽ സിംഹാസനവും സജ്ജമായിക്കഴിയും. തുറസ്സായ സ്ഥലത്തുവച്ചല്ല കഥ കളി നടത്തുന്നതെങ്കിൽ ഇങ്ങനെ ഒരു തട്ടുപന്തലിൻറ ആവശ്യവുമില്ല. ഓലയും തടിക്കഷണങ്ങളും ഉരലും മറ്റും കിട്ടുന്നതിനു കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ യാതൊരു പ്രയാസവുമില്ലാത്തതാണല്ലോ. ഇരിക്കുന്നതിനു സൗകര്യപ്രദമായ ഒരു പീഠം ഉണ്ടെങ്കിൽ ഉരലിൻറ ആവശ്യമില്ല. വളവുകാലുള്ള പീഠമാണു നിയമപ്രകാരം ഉപയോഗിക്കേണ്ടതെങ്കിലും അതിൻറ അഭാവത്തിൽ ഉറപ്പും ബലവും ഉള്ള ഉരൽ ഉപയോഗിച്ചുപോന്നു. ഏതായാലും ആധുനികകാലത്തെ സ്റൾ, മുതലായവയെ അപേക്ഷിച്ചു ഉരലുതന്നെയാണ് ഉത്തമ മെന്ന് അനുഭവത്തിൽ തോന്നുന്നു. കഥകളി നടത്തുന്നതു രാത്രിയിൽ മാത്രമാകയാൽ വെളിച്ചത്തിന്റെ ആവശ്യ C കസേര

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/87&oldid=222190" എന്ന താളിൽനിന്ന് ശേഖരിച്ചത്