ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിലേക്കായി 74 വലിയ വെളിച്ചെണ്ണ നിലവിളക്കാണു CAS ഉപയോഗിക്കുക. തൽസ്ഥാനത്തു പെട്രോമാ വിള കാളോ, ആല കുതികദീപങ്ങളോ ഉപയോഗിക്കാവുന്നതല്ല. പ്രസ്തുത ദീപങ്ങളുടെ പ്രഭയിൽ കഥകളിയിലെ വേഷ ങ്ങളുടെ സൗകുമായും തുലോം കുറഞ്ഞു പോകുന്നു. കേളികൊട്ട് ആണു കഥകളിയിലെ പ്രഥമ ചടങ്ങ്. ഇന്നസ്ഥലത്തുവച്ച കഥകളി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നുവെന്നുള്ള ഈ അറി കേളികൊട്ട് വിപ്പ് (പരസ്യം സന്ധ്യയോടുകൂടിയാണു സാധാരണ നടത്തിവരാറുള്ളത്. കഥ കളിക്കു വേണ്ടതായ വാദ്യോപകരണങ്ങൾ മാത്രം, അതായത്, ചെണ്ട, മദ്ദളം, ചേങ്കില, കൈമണി ഇവ ഉപയോഗിച്ചാണു കേളികൊട്ടു നടത്തിവരുന്നുവെന്നുള്ള ത ഇതിന്റെ ഒരു പ്രത്യേകതയത്രെ. കേളി കഴിയുന്നതോടെ, നടന്മാർ വേഷം തീക്കുന്ന തിനു് അണിയറയിലേക്കു പ്രവേശിക്കുകയായി. ഏകദേശം ഒൻപതു മണിക്കു മുൻപായി പുറപ്പാടു വേഷക്കാരൻറ മദ്ദളകേളി തീർന്നിരിക്കും. ഉടനേതന്നെ അരങ്ങത്തു വിളക്കു കത്തിക്കു കയും ശുദ്ധമദ്ദളത്തിന്റെ പ്രണവാത്മകമായ ഓംകാര നാദത്തോടുകൂടി മദ്ദളക്കളി ആരംഭിക്കുകയും ചെയ്യുന്നു. മദ്ദളവും ചേങ്കിലയും ഇലത്താളവും മാത്രമായിരിക്കും ഈ അവസരത്തിൽ പ്രയോഗിക്കുക. കഥകളി തുടങ്ങി തിരി ക്കുന്നു' എന്നു നാട്ടുകാരെ അറിയിക്കാനുള്ള ഒരു നോട്ടീസു പോലെയാണിത്. അരങ്ങു കളിയെന്നും കേളിക്കെ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/88&oldid=222191" എന്ന താളിൽനിന്ന് ശേഖരിച്ചത്