75 എന്നും ഈ ചടങ്ങിനു പേരുകളുണ്ട്. മദ്ദളക്കളി കഴി ഞ്ഞാലുടനെ രംഗത്തിൽ തിരശ്ശീല കർട്ടൻ) പിടിക്കുക യായി തുടർന്നു തിരശ്ശീലക്കുള്ളിൽ പാട്ടുകാരും വേഷ ക്കാരിൽ രണ്ടുപേരും വന്നുകഴിയും. തോടയമാണ് അടുത്ത ചടങ്ങ്. കളിയുടെ നിവി പരിസമാപ്തിക്കുവേണ്ടിയുള്ള തോടയം ഈശ്വരപ്രാർത്ഥനയാണ് ° ഈ ചടങ്ങ്. തോടയത്തിന്റെ പാട്ടിനും താളമേള അൾക്കുമനുരണമായി തിരശ്ശീലക്കു ഉള്ളിൽ നിൽക്കുന്ന നടന്മാർ നൃത്തം ചെയ്യുന്നു. പഴയ സമ്പ്രദായമനുസരിച്ചു തോടയത്തിനു രണ്ടുവേഷ ക്കാർ വേണമെന്നാണു നിയമം. എന്നാൽ ഇക്കാലത്തു ഒരാൾ മാത്രമായിട്ടും തോടയം എടുക്കുന്നുണ്ടു്. തോടയ മെന്ന പദംകൊണ്ടു തുടക്കമെന്നാണുദ്ദേശിക്കുന്നതെന്നു ചിലർ പറയുന്നതു ശരിയല്ല. അന്യദ്രാവിഡഭാഷകളിൽ നിന്നും പ്രാചീനകാലത്തുതന്നെ മലയാളത്തിലേക്കു സംക്ര മിച്ചതാണ് ഈ പദം. രണ്ടുപേർ ന്നു നടത്തുന്ന മംഗള നൃത്തമാകയാലാണ് ഇതിനെ തോടയമെന്നു പറയു ന്നതു "തോട്ട് എന്ന പദത്തിനു ഇരട്ട എന്നു ചില പല ദ്രാവിഡഭാഷകളിലർത്ഥമുണ്ടു്. “തോടയമംഗളം പ്രാരംഭ ചടങ്ങായിട്ട് ദക്ഷിണഭാരതത്തിലെ മറ ദൃശ്യപ്രസ്ഥാനങ്ങളിലും സ്വീകരിച്ചിരുന്നു. കഥകളിയിൽ തോടയത്തിനു സ്വീകരിച്ചിരിക്കുന്നതു കോട്ടയത്തുതമ്പു രാൻറയും കാത്തിക തിരുനാൾ തിരുമനസ്സിലെയും സ്തോത്ര ളാണ്. ഇതിൽ ഏറെ പ്രചാരത്തിലിരിക്കുന്നതു കോട്ട യത്തുതമ്പുരാൻ പലങ്ങള് . അവ താഴെ ക്കുന്നു.
താൾ:Kathakali-1957.pdf/89
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല