ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

79 താള ആരംഭിക്കുന്നു. ചെണ്ട ഈ സന്ദർഭത്തിൽ മാത്രമാണ് ഉപയോഗിച്ചു തുടങ്ങുന്നതെന്നും ഓർക്കേണ്ടതുണ്ട്. ഗതിക്കനുസരണമായി തിരശ്ശീലയ്ക്കകത്തു തൊഴുതു കഴി ഞ്ഞിട്ട്, തിരശ്ശീല താഴ്ത്തു കയും മേലാ ലാപ്പ്, ആലവട്ടം, ശംഖുവിളി എന്നിവയുടെ അനുകരണങ്ങളോടെ നടൻ രംഗവാസികൾക്കു പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. താള ലയത്തിനനുസരണമായ നയന ചലനത്തിനുശേഷം തിര രംഗവാസികളിൽനിന്നും നടൻ വർ ശ്ശീല ഉയർത്തി തിരിച്ചു മറയ്ക്കപ്പെടുന്നു. ഇതിനു പുറപ്പാടിന്റെ ഒന്നാ മത്തെ നോട്ടമെന്നു പേർ. ഇങ്ങനെ ആകെ നാലുനോട്ട മുണ്ടു്. തുടന്നുവരുന്ന ഓരോ നോട്ടത്തിന്റെയും ഒടുവിൽ പുറപ്പാടു വേഷക്കാരൻ മെയ്യും, കയ്യും, കണ്ണും യോജി പ്പിച്ചു താളമേള സമന്വിതമായ നൃത്തം ചെയ്യുന്നു. അടുത്തതു നിലപ്പമാണു്. ഇതു പുറപ്പാടിന്റെ രണ്ടാമത്തെ ഘട്ടമത്രെ. നാലാമത്തെ നോട്ടം അവസാനി ക്കുന്നതോടെ ഭാഗവതർ നിലപദങ്ങൾ പാടി നിലപദം കലാശിപ്പിക്കുകയും അടന്ത താളത്തിൽ ചേങ്കി ലയിൽ വട്ടം പിടിച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ അട വട്ടത്തിൽ പുറപ്പാടു വേഷക്കാരൻ താണ്ഡവ പ്രകാരമായ നൃത്തം ചവിട്ടിത്തുടങ്ങും. ഈ പുറപ്പാടുവട്ട ത്തിൽ കഥകളിയിലെ മർമ്മപ്രധാനങ്ങളായ നിരവധി “എണ്ണങ്ങൾ ഉൾക്കൊള്ളുന്നു. നല്ല മെയലാഘവത്തോടും താളദൃഢതയോടും പുറപ്പാടു ചവിട്ടുന്ന പക്ഷം അതിനു സമാനമായ ഒരു നൃത്ത വിശേഷം മാറയും ദശിക്കാൻ സാധ്യമല്ല. പുറപ്പാടിന്റെ നൃത്തത്തിനുള്ള ചൊല്ലുകൾ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/93&oldid=222200" എന്ന താളിൽനിന്ന് ശേഖരിച്ചത്