ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കവിപുഷ്പമാല
39


തുഷ്ട്യാ തുമ്പപ്രസൂനം തുഹിനകരകലാ-
 തൂംഗമാലിക്കു ചാർത്താൻ
പുഷ്ട്യാ പൂമാലയാക്കും ചിലർ,ചിലർ നറുനൈ-
 തന്നിൽ മൂപ്പിച്ചു കൂട്ടം
ഒട്ടും നിസ്സാരമല്ലീ മലർ കവിശിശുവാം-
 മാങ്കുഴിക്കൊക്കുമോ ഹാ
കഷ്ടം ചേരുന്നതോതാം വനമതിൽ വളരും
 കൂവതൻ പൂവതത്രേ        33

ഉള്ളിൽ ഭള്ളൊട്ടുമില്ലാതമരുമൊരു ഹരി-
 ശ്ചന്ദ്രരാജവു പുത്തൻ
കള്ളിപൂവെന്നു കല്പിച്ചതു ബത ശരിയാ-
 യില്ലതിന്നില്ല സാമ്യം
ഉള്ളിൽ പറ്റിലെനിക്കായതു വടിവിലഹോ!
 വാസനാഭാവമോർത്താൽ
കള്ളപ്പിട്ടെന്നിയേ ചേർക്കണമഴകൊടു മ-
 ന്താരമാം താരൊടേറ്റം.        34

പൂജിക്കാം ചെമ്പരത്തിപ്പുതുമലരതിനു-
 ണ്ടേറ്റമാഹാത്മ്യമൊട്ടും
യോജിക്കാ നിന്റെ പക്ഷം കുതുകമൊടു കറു-
 പ്പത്തു കൊച്ചുണ്ണിമേനോൻ
രാജിക്കാൻ നന്നു കച്ചേരിയിലഥ കവനം
 പാർക്കുകിൽ കൊങ്ങിണീപ്പു-
രാജിക്കാണൊട്ടു ചേരുന്നതു മഹിമയവ-
 ന്നില്ല പൂവിന്നുമില്ല        35

വായ്കം വാണീകടാക്ഷം വരഗുണമതിയാം
 നിങ്കലുണ്ടെന്നു ഞാനൊ-
ന്നോർക്കുന്നേൻ പൂക്കളോടിക്കവികൾ ചിലരെ നീ
 ചേർത്തതിൽ ചീർത്തമോദാൽ

"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/10&oldid=162025" എന്ന താളിൽനിന്ന് ശേഖരിച്ചത്