മാന്യശ്രീമൽ ബുധേന്ദ്രൻ കവിമണി നിഗമ-
ക്കാതലദ്ദേഹമേറ്റം
മിന്നും നൽച്ചമ്പകത്തിൻ നറുമണിമലരായ്
തർക്കമില്ലൊക്കുമല്ലോ 29
ചൊവ്വോടിന്നൊന്നു ചൊല്ലാം പരിമളനവസാ-
രോല്ലസൽച്ചക്കമുല്ല-
പ്പൂവ്വോടൊപ്പിച്ചു നാരായണനടവരനെ-
ച്ചേർത്തതും ചേർച്ചയായോ?
ഗർവ്വോടോരോന്നും ഗർജ്ജിക്കരുതു കരിമുരു-
ക്കെന്നു ചൊല്ലും മരത്തിൽ
പൂവ്വോടൊപ്പിക്കണം സത്തവനുമിതിനുമി-
ല്ലൊട്ടുമേ തിട്ടമത്രേ[1] 30
ഒന്നിപ്പോളോതിടുന്നേനൊരു പരിമളമി-
ല്ലെങ്കിലും കൊന്ന കാന്ത്യാ
പൊന്നായ്പോരാടിടുന്നുണ്ടതു കണിയതിനും
മുഖ്യമാണായതൊന്നും
നിന്നുൾപ്പൂവോർത്തിടാതീ നടുവവസുമതീ-
ദേവനെക്കഷ്ടമെന്തീ-
ക്കൊന്നപ്പൂവാക്കുവാനിന്നവനു ഗുണമതിൽ-
ക്കൂട്ടുവാൻ കോഴതന്നോ? 31
മൂത്തേടത്താരണൻതാൻ പരമലറി മല-
ർക്കൊക്കുമെന്നുൾക്കുരുന്നിൽ-
പ്പാർത്തീടാനും വിശങ്കം പറവതിനുമഹോ
ബന്ധമെന്തന്ധനോ നീ?
ഓർത്തീടിൽ സത്തിനൂനം വളരെ വളരെയു-
ണ്ടായതിന്നായതിന്നാൽ
ചേർത്തീടാൻ വയ്യ ചേരും മലരതു മനതാർ
കക്കുമാച്ചക്കമുല്ല. 32
- ↑ നാരായണൻ ആരെന്നു വ്യക്തമല്ല. അമ്പാടി നാരായണപ്പൊതുവാളാകാം