ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

107
കിടക്കണം. ചുഗണം-കുളിച്ച് ഉണ്ണണം, കുളിച്ചിട്ട് ഉണ്ണണം, പഠിച്ച് സമ്പാദിക്കണം, പഠിച്ചിട്ട് സമ്പാദിക്കണം, ഒരച്ച് സേവിക്കണം, ഒരച്ചിട്ട് സേവിക്കണം, സന്തോഷിച്ചു കൊടുക്കണം, സന്തോഷിച്ചിട്ട് കൊടുക്കണം. തുഗണം-എടുത്തു തന്നു, എടുത്തിട്ട് തന്നു, പറഞ്ഞു തന്നു, പറഞ്ഞിട്ടു തന്നു, തടുത്ത് നിറുത്തി, തടുത്തിട്ടു നിർത്തി, വിടുത്ത് നോക്കി, വിടുത്തിട്ട് നോക്കി. തുഗണം-വളഞ്ഞു കിറ്റക്കുന്നു, വളഞ്ഞിട്ടു കിറ്റക്കുന്നു, എഴഞ്ഞു നടക്കുന്നു, എഴഞ്ഞിട്ടു നടക്കുന്നു, എടഞ്ഞു പോയി, എടഞ്ഞിട്ടു പോയി, പരഞ്ഞു രെസിപ്പിച്ചു, പരജിട്റ്റു രെസിപ്പിച്ചു. ഇഗണം-ഇതിന്ന് ഇകാരലോപം അരുതെന്നും ഇട്ടുന്ന പ്രയോഗത്തുംകൽ ഇകാരം രണ്ടിനും കൂറ്റി ദീർഘം വേണമെന്നും ഭേദമുണ്ട്. 151. ആറിയിരിക്കുന്നു, ആറീട്ടിരിക്കുന്നു., വാടി പോയി, വാടീട്ട് പോയി, ചൂണ്ടി കാണിച്ചു, ചൂണ്ടീട്ട് കാണിച്ചു, വാരി എടുത്തു, വാരീട്ട് എടുത്തു. ഉഗണം-ഇതിന്ന് ‘ഉ’ എന്ന ഗണപ്രത്യയത്തിന്ന് ലോപം വന്ന് അതിനെ സംബന്ധിച്ച പൂർവ്വത്തിന്ന് ദ്വിത്വം വേണം. 152.
ഇട്ടു പോയി, ഇട്ടിട്ടുപോയി, തൊട്ടു കിടന്നു, തൊട്ടിട്ടു കിടന്നു, കരണ്ടു തിന്നു, കരണ്ടിട്ടു തിന്നു, തോറ്റ് ദുഃഖിക്കുന്നു, തോറ്റിട്ട് ദുഃഖിക്കുന്നു, പെറ്റ് വളത്തി, പെറ്റിട്ട് വളർത്തി ഇത്യാദി ചേർക്കണം ഇതിൽ ഒന്നാമത്തത് പ്ക്ഷാന്തരത്തിൽ ഭൂതക്രിയയാണെന്നും പറയാം.



151. ഭൂതകാലപ്രത്യയ(?​‍ാമായ ഉകാരം ലോപിക്കുമെന്ന് വിധിച്ചുവല്ലൊ. ഇകാരം ഭൂതകാലപ്രത്യയമാകുമ്പോൾ ലോപിക്കില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു. ആ ഇകാരത്തിന്‌ ദീർഘം വരുമെന്ന് കല്പ്പിച്ചത് പരിനിഷ്ഠ ഭാഷയെ മറന്ന് വ്യവഹാരരൂപം ഓർത്തുകൊണ്ടാണ്‌.
152. ധാതുരൂപമല്ല(ഇട്, തൊട്-ഇത്യാദി), അന്ത്യവ്യഞ്ഞനം ഇരട്ടിച്ചു രൂപമാണ്‌ പൂർവ്വക്രിയയായി വരുന്നത് എന്ന് സൂചിപ്പിക്കാനായിരിക്കണം ഇവിടെ ദ്വിത്വത്തെ പറ്റി എറ്റുത്തു പറഞ്ഞിരിക്കുന്നത്. ഭൂതകാലപ്രത്യയവിച്ഛേദനത്താൽ സംഭവിച്ച കുഴപ്പം (143-0 അടിക്കുരിപ്പ് നോക്കുക) തുടരുകയാണിവിടെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/119&oldid=162059" എന്ന താളിൽനിന്ന് ശേഖരിച്ചത്