ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രയൊജനവിചാരം


മലയാളത്തിലെ വാക്കിന ആചണ്ഡാലം സാധാരണയായി നടപ്പുള്ളപ്പോൾ ൟ വ്യാകരണംകൊണ്ട എന്തു പ്രയൊജനമുണ്ടാകുമെന്നുള്ള ശങ്കയിൽ അഭിപ്രായം പറയുന്നു. കന്ന്യാകുമാരിമുതൽ കണ്ണൂരുവരെ മുമ്പയും ജനങ്ങൾ പൂർവ്വമാർഗ്ഗത്തിലൂടെ സഞ്ചരിച്ചിരിന്നു. എങ്കിലും നാലു നാഴികക്ക നാനൂറ പെരൊടു ചൊദിച്ചു വളരെ തെറ്റിയും അനാവശ്യമായി കെറിയിറങ്ങിയും കഷ്ടപ്പെട്ട നടക്കെണ്ടിയിരുന്നു. ആ വഴികളിൽതന്നെ നല്ല റൊട്ടുകളാക്കി നാഴികക്കല്ലും ചൂണ്ടിപലകയും ഉണ്ടാക്കിവച്ചപ്പൊൾ ആൎയ്യംകാവു നിലംപൂര മുതലായ വനാന്തരങ്ങളിൽ കൂടയും ആരൊടും ചൊദിക്കാതെ ആന്യദെശത്തു നിന്ന വന്നവർക്കും യഥെഷ്ടം സഞ്ചരിക്കാൻ എടവന്നത എത്ര സുഖകരമായൊ അതിന്മണ്ണം മലയാളവാക്കിന വ്യാകരണനിയമമില്ലെ ങ്കിൽ അക്ഷരവൃത്തിയുള്ള മലയാളിയൊട അപ്പഴപ്പൊൾ ചോദിച്ച അറിഞ്ഞാൽ ഇരുപതൊ ഇരുപത്തഞ്ചൊ സംവത്സരംകൊണ്ട ചിലർക്ക ഭാഷാനൈപുണ്യം ഉണ്ടാകുന്നു. ചിലർക്ക ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും പറഞ്ഞാലെകൊണ്ടന്നും ഒരുത്തടത്തന്നും കാമ്പിക്കുന്നു എന്നും തീയത്തിന്റെ എന്നും മൊൻ എന്നും കീഞ്ഞ എന്നും രാമൊൻ ശങ്കൊരൻ എന്നും പലവിധം സംജ്ഞനരീതിയിൽനിന്ന തെറ്റിയും വ്യവസ്ഥകൂടാതെ മാറിമാറിയും പറയുകയും അതിനാൽ പരിഹാസത്തിന്നും തന്നിനിമിത്തം ദുഃഖത്തിന്നും എടവരുന്നു. ൟ സ്ഥിതിക്കു ഒരു നിയമപുസ്തകം കിട്ടിയാൽ അല്പദിവസംകൊണ്ട പഠിച്ച അന്യദെശക്കാർക്കും പരാപെക്ഷകൂടാതെ സുഖമായി മലയാളം സംസാരിക്കുന്നതിന്ന എടവരുമെന്ന വിചാരിക്കുന്നു.

------------































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാജൻ കെ കെ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/12&oldid=162060" എന്ന താളിൽനിന്ന് ശേഖരിച്ചത്