ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കെരളഭാഷാവ്യാകരണം




ശിഷ്യാണാം ധിഷണാം വാണീംസംയൊജ്യാർത്ഥ ഗണൈ ർഗ്ഗുണൈഃഗുണയന്തം ഗണാന്നവചാം പ്രണൗമിപ്രണമൻ ഗുരും.1


പ്രസ്താവം


ലൊകത്തുംകൽ2 ൟശ്വരകല്പിതങ്ങളായിരിക്കുന്ന പദാർത്ഥങ്ങൾ അസംഖ്യങ്ങളായി ഭവിക്കുന്നു.അതുകളെ3 എത്രമെൽ വിവരിച്ചു അറിയുന്നു,അത്രമെൽ മനുഷ്യർക്കു4 യൊഗ്യതാധിക്ക്യം ഭവിക്കുന്നു.പദീർത്ഥങ്ങളുടെ ഗുണദൊഷങ്ങൾ പദാർത്ഥങ്ങളിലും വിവരജ്ഞാനം മനസ്സിലും ഇരിക്കുന്നതിനാൽ രണ്ടും ദുരസ്ഥങ്ങൾ എംകിലും ക്രമമായി ശബ്ദങ്ങളെ പ്രയൊഗിക്കുംപൊൾ അർത്ഥങ്ങളിൽ ശ്രൊതാ ---

1. വാചാം ഗണാൻ പ്രണമൻ (വാക്കുകളുടെ ഗണങ്ങളെ നമസ്ക്ക രിച്ച്) വാണീസംയോജ്യാർത്ഥഗണൈഃ ഗുണൈഃ (വാക്കിനെ അർത്ഥസമൂഹ ത്തോടു യോജിപ്പിക്കുന്ന ഗുണങ്ങളെക്കൊണ്ട് )ശിഷ്യാണാം ധിഷണാം ഗുണ യന്തം (ശിഷ്യന്മാരുടെ ധിഷണയെ വർദ്ധിപ്പിക്കുന്ന )ഗുരും പ്രണാമി (ഗുരു വിനെ പ്രണമിക്കുന്നു.)

2, ഈ ഗ്രന്ഥത്തിൽ 'ഇൽ' 'കൽ' എന്ന ആധാരികാവിഭക്തി പ്രത്യയങ്ങളെ യാതൊരു വ്യവസ്ഥയും കൂടാതെ ഉപയോഗിച്ചിരിക്കുന്നു. 'ആധാരത്തുംകൽ ,കൽ എന്നും ഇൽ എന്നും സപ്തമി വരും ' എന്ന് ഗ്രന്ഥകാരൻ നിയമം നിർദ്ദേശിക്കുന്നുമുണ്ട് .ആദ്യകാലത്തു് ഇൽ , കൽ എന്നീ പ്രത്യയങ്ങൾ അധികരണസൂചകങ്ങൾ മാത്രമായിരിക്കണം.'കൽ' പ്രത്യയത്തിന് സമീപവാചിയെന്ന നിലയിൽ അർത്ഥസങ്കോചം സംഭവിച്ചതു് പില് ക്കാലപരിണാമഫലമാകാം.

3. ' അതുകൾ ' എന്ന വഹുവചനരൂപം പണ്ടു് സാധുപ്രയോഗമായി രുന്നു .കേരളപാണിനീയത്തിലും ഈ രൂപം പ്രയോഗിച്ചു കാണുന്നുണ്ട്.

4.മധ്യസ്വരചിഹ്നം അന്ന് നടപ്പിലുണ്ടായിരുന്നില്ല.മധ്യസ്വര ചിഹ്നത്തിലവസാനിക്കുന്ന പദങ്ങളെ എല്ലാം ഗ്രന്ഥകാരൻ വ്യഞ്ജനാന്തങ്ങളാണെന്ന് പ്രസ്താവിക്കുന്നു.അതിന്റെ ഫലമായി വിചിത്രമായ ഒരാഗമസന്ധിയും പ്രദർശിപ്പിക്കുന്നുണ്ട് .34-ആം അടിക്കുറിപ്പ് നോക്കുക.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാജൻ കെ കെ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/13&oldid=162071" എന്ന താളിൽനിന്ന് ശേഖരിച്ചത്