ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2


വിന്റെ മനസ്സു നന്നെ സംബന്ധിച്ചുതന്നെ കാണുന്നു. അതിനാൽ ഒരുത്തന്റെ മനസ്സിൽ ഉള്ളത്ര പ്രയാസം കൂടാതെ ശബ്ദപ്രയോഗം കൊണ്ട് അന്ന്യന്റെ5 മനസ്സിലാക്കുന്നു. ദൃഷ്ടാന്തം-ഒരുത്തൻ പറയുന്നു : ഞാൻ മലയിൽ ചെന്നപ്പോൾ ഒരു പക്ഷിയെ കണ്ടു. കാക്കയോളം മുഴപ്പുണ്ട്. കൊക്കു പ്ലാശിൻപൂവിന്റെ ഭാഷയിൽ6 ചൊമന്നു, കഴുത്തിൽ കറുത്ത വരയും, വയറ്റത്ത് മഞ്ഞനിറവും, കാലിൽ വെള്ളയും, ശേഷം പച്ചനിറവുമാകുന്നു. എന്നു കേട്ടപ്പോൽ അന്ന്യൻ പറയുന്നു: അത് ഒരു പഞ്ചവർണ്ണക്കിളിയാകുന്നു. എന്റെ വീട്ടിലും ഒന്നൊണ്ട്, എന്നു പറഞ്ഞു. കാണിച്ചാൽ അതുതന്നെയെന്ന് സമ്മതിക്കുന്നു. എഴുതി അയച്ചാലും ഇതിന്മണ്ണം യഥാർത്ഥമായ അറിവുണ്ടാകുന്നു. ഇങ്ങനെ അപ്രത്യക്ഷകളായ വ്യക്തികളെ ശബ്ദംകൊണ്ടു അനുഭവപ്പെട്ടു പ്രത്യക്ഷീകരിക്കുന്നതിനു കാരണം, അതാതു അർത്ഥങ്ങളെ സംബന്ധിച്ചിട്ടുള്ള ശബ്ദങ്ങളെ അന്വയക്രമേണ പ്രയോഗിക്കുകയും ശബ്ദങ്ങളെ സ്മരിപ്പിക്കുന്ന ലിപികളെ എഴുതുകയും ആകുന്നു. ഇതിന്മണ്ണം വളരെ പുരാതനങ്ങളായ വൃത്താന്തങ്ങളും പുസ്തകങ്ങളെ7 വായിക്കുമ്പോൾ അനുഭവയോഗ്യങ്ങളാകുന്നു. അതിനു മുഖ്യസാധനം വിവിധശബ്ദാർത്ഥസംബന്ധജ്ഞാനവും പ്രയോഗവിധിജ്ഞാനവുമാകുന്നു.

ഇതുകളെ പ്രതിപാദിക്കുന്ന ശാസ്ത്രത്തിന്നു വ്യാകരണമെന്നു പേരു പറയുന്നു.ഈ ശബ്ദം വി-ആ-കരണം-എന്നുള്ള മൂന്നു അവയവങ്ങൾ കൂടിയതാകുന്നു. വി-എന്ന അവ്യയത്തിന്നു അവയവവിഭാഗവിശിഷ്ടമെന്നർത്ഥം. ആ-എന്ന അവ്യയത്തിന്നു പഠിക്കുന്നവർക്കു സ്പഷ്ടമായ അറിവു വരുന്നതുവരെ എന്നർത്ഥം.കരണം



  5. യകാരത്തിന്നു മുമ്പുവരുന്ന വ്യഞ്ജനം ഇരട്ടിച്ചെഴുതിക്കാണിച്ചിരിക്കുന്നതു ആ ശാബ്ദികപരിസരത്തിൽ അതിനുള്ള സ്ഥാനമൂല്യത്തെ പരിഗണിച്ചായിരിക്കണം.
6. വ്യവഹാരഭാഷയിൽ 'രീതിയിൽ' എന്ന അർത്ഥത്തിൽ 'ഭാഷയിൽ' എന്ന പ്രയോഗം ഇപ്പോഴും നടപ്പിലുണ്ട്.
7. 'സംസ്കൃതം അനുസരിച്ച്, ബാലനെ വ്യാകരണത്തെ പഠിപ്പിക്കുന്നു, എന്ന് ദ്വികർമ്മവും വിരോധമില്ലാ' എന്ന് വിഭക്തിയെക്കുറിച്ചുള്ള ചർച്ചയിൽ പ്രസ്താവിക്കുന്നുണ്ട്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Amjad Hanan K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/14&oldid=162082" എന്ന താളിൽനിന്ന് ശേഖരിച്ചത്