ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

3 എന്നുള്ള പദത്തിന്നു വിസ്തരിച്ചു ചെയ്യുക എന്നർത്ഥം. അതിനാൽ വ്യാകരണശബ്ദത്തിന്ന പദാവയവവിഭാഗവിശിഷ്ടമായി ശിഷ്യർക്കു സ്പഷ്ടമായി ബോധം വരുന്നതിന്മണ്ണം വിസ്തരിച്ചു ശബ്ദങ്ങളെ പറയുന്ന ശാസ്ത്രമെന്ന താല്പര്യാർത്ഥമാകുന്നു8. വ്യാകരണം പഠിക്കുന്നവർക്കു ബുദ്ധിക്കു ശബ്ദാനുസാരേണ അനൈകാർത്ഥ സംബന്ധം കൊണ്ട് വിശേഷമായ അറിവിനാൽ പരിഷ്കാരം ഹെതുവായി ദയാദാക്ഷിണ്യാദി ഗുണങ്ങളും9 വാക്കിന്ന മാധുര്യവ്യക്തത്യാദി ഗുണങ്ങളും പ്രയോഗത്തുങ്കൽ നിസ്സംശയവും എളുപ്പവും ഊഹംകൊണ്ടു പലവിധം പ്രയോഗിക്കാനുള്ള ശക്തി മുതലായ ഗുണങ്ങളും ഹെതുവായിട്ടു വാക്കിന്ന സർവമനോഹരമായ വിസ്താരവും സംഭാവിക്കുന്നൂ. സംസ്കൃതം, തമിഴു മുതലായ ഭാഷകൾക്കു വ്യാകരണം പ്രസിധമാകുന്നു. ചെറുതായ മലയാളദേശത്തെ ഭാഷയിൽ സംസ്കൃതത്തിലെയും തമിഴിലെയും വാക്കുകൾ അധികവും കന്നടം, തുളു മുതലായതിലെ ചിലത് പൂർണങ്ങളായും ചിലത് ഭേദപ്പെട്ടും കലർന്നിരിക്കുന്നു. എങ്കിലും പദവാക്യപ്രയോഗങ്ങൾ സംസ്കൃതരീതിയിൽ ആകുന്നു10. തമിഴുവ്യാകരണത്തെ അനുസരിച്ചുള്ള ശബ്ദവിഭാഗങ്ങളും ഏകദേശം ശരിയായി കാണുന്നു. എങ്കിലും സംസ്കൃതവ്യാകരണത്തെ അനുസരിച്ച് ശരിയായി കാണുന്നു. അതിനാൽ മലയാളഭാഷയ്ക്കു സംസ്കൃതരീതിയെ മുഖ്യമായി അനുസരിച്ച് വ്യാകരണം എഴുതുന്നു. ഇതിൽ സ്പഷ്ടതയ്ക്കുവേണ്ടി ചിലത് ചോദ്യോത്തരങ്ങളാക്കുന്നു.

ചോദ്യം - സംസ്കൃതസംബന്ധിവാക്കുകൾ ഏതെല്ലാം
ഉത്തരം - ഈശ്വരൻ, മനുഷ്യൻ, പുരുഷൻ, സ്ത്രീ, പുത്രൻ, പുത്രീ,സമുദ്രം, പർവതം, ജനിക്കുന്നു, വർധിക്കുന്നു, പഠിക്കുന്നു, സുഖിക്കുന്നു - ഇത്യാദി.

ചോദ്യം - തമിഴുസംബന്ധിവാക്കുകൾ ഏതെല്ലാം


8. അവയവാർത്ഥത്തെക്കാളുപരി ഈ വിവരണം വ്യാകരണശബ്ദത്തിനുള്ള ഒരു വ്യാഖ്യാനമാണ്.
9. വ്യാകരണപഠനം ദയാദാക്ഷിണ്യ ആദി ഗുണങ്ങൾ വർധിപ്പിക്കുന്നു!
10. മലയാളഭാഷയുടെ രൂപഘടന സംസ്കൃതരീതിയനുസരിച്ചാണ്!





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sandeep koodal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/15&oldid=162093" എന്ന താളിൽനിന്ന് ശേഖരിച്ചത്