ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

141

മഹാരാജാവിന്റെ രാജ്യഭാരം ജനങ്ങളെ സുഖിപ്പിക്കയും ധനങ്ങളെ

വർദ്ധിപ്പിക്കയും ധർമ്മങ്ങളെ സാധിപ്പിക്കയും കർമ്മങ്ങളെ ശൊധി ക്കയും ദാനത്തെ വളർത്തുകയും മാനത്തെ പുകഴ് ത്തുകയും ആർത്തിയെ നിറുത്തുകയും കീർത്തിയെ പരത്തുകയും സുഖത്തെ ഭുജിപ്പിക്കയും രം ശ്വരനെ ഭജിപ്പിക്കയും ചെയ്യുന്നു. ഇവിടെ ജനസുഖാദിസമൂഹത്തെ രാജ്യഭാരത്തിന്റെ ഫലമാക്കിപ്പറഞ്ഞതിനാൽ കാര്യമാലയാവാം. ഇതിന്മണ്ണം പ്രയൊഗഭെദംകൊണ്ട എല്ലാ അലങ്കാരങ്ങളിലും ഭെദപ്പെടുത്താം.

                     (൧൫)  അസാദ്ധ്യഹെതുക്തി
                      ---------------------------------------
      കാര്യം അസാദ്ധ്യമെന്ന സാദിക്കാനായിട്ടു, അസാദ്ധ്യമായുള്ളത
തൽകാരണെമെന്ന സാധിക്കുക എന്നർത്ഥം.  അമൃത കൊണ്ടുവന്നാൽ oരം രൊഗം മാറ്റാം.  കുതിരയുടെ കൊമ്പുകൊണ്ട തിലകം തൊട്ടാൽ വെശ്യയെ വശീകരിക്കാം.  മനസ്സ മാറി സൃഷ്ടിച്ചാൽ ഇയാളെ ഉദ്യോഗത്തിനു കൊള്ളിക്കാം.  തെക്കുവടക്കദയാസ്തമയം വരുമ്പൊൾ അവരു തങ്ങളിൽ മുഷിച്ചൽ തീരും,  ഇത്യാദികളിൽ നിവൃത്തികാരണമായ അമൃതാനയനാമി അസാദ്ധ്യമല്ലൊ.  
                       
                       (൧൬)  ഗുണദൊഷ വൈപരീത്യം
                       ---------------------------------------------
     ഗുണത്തിന്റെ ഫലം ദൊഷമാക്കിയും ദൊഷത്തിന്റെ ഫലം  ഗുണമാക്കിയും പറയുക എന്നർത്ഥം.
     ഉദാ : തത്തയുടെ വാക്കിന്റെ ഫലം കൂട്ടിലിട്ട കെടുകയാകുന്നു. 

ഇവിടെ ജനങ്ങളെ സന്തൊഷിപ്പിക്കയും യഥെഷ്ടം പാല്, പഴം മുത ലായ നല്ല ഭക്ഷണവും ശത്രുജന്തുക്കളിൽനിന്ന രക്ഷണവും മുഖ്യഫല മായിരിക്കുമ്പൊൾ നിസ്സാരമായേ ബന്ധനമൊഷത്തെ ഫലമാക്കി പറഞ്ഞു. ഇതിന്മണ്ണം സ്വർണ്ണത്തിന്റെ സ്ഥിരസ്ഥിതിയും വർണ്ണ ഗുണവും കൂടെക്കൂടെ കാച്ചു കൊള്ളുന്നതിനും അടികൊള്ളുന്നതിനും കാരണമാകുന്നു. അത രണ്ടും പലലെന്നാർത്ഥം. ദൈദ്യശാസ്ത്രം നിറച്ചുണ്ണാൻ സമ്മതിക്കുന്നില്ലാ. ഇത്യാദികളിൽ മുഖ്യഗുണങ്ങളെ പറയാതെ ദൊഷത്തെ പറയുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/153&oldid=162097" എന്ന താളിൽനിന്ന് ശേഖരിച്ചത്