ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

149

ഇനി ശ്ലൊകങ്ങളിലും പാട്ടുകളിലും പ്രസിദ്ധങ്ങളായുള്ള വൃത്തഭെദങ്ങളെ അറിവാൻ ഉപയോഗമുള്ള ഗുരുലഘു മാത്രാലക്ഷണങ്ങളെയും അനന്തരം വൃത്തങ്ങളെയും പറയുന്നു. 189 .ഗുരുവിന രണ്ടു മാത്രയെന്നും ലഘുവിന ഏകമാത്രയെന്നും അക്ഷരകാണ്ഡത്തിൽ പറഞ്ഞിട്ടുണ്ട.

(൧)വിസർഗ്ഗ വിന്ദുസഹിതം

ദീർഘം കൂട്ടക്ഷരാദ്യവും
അക്ഷരം ഗുരുവാമന്ന്യൽ
ലഘു പാദാന്ത്യമിഷ്ടവാൽ

വിസർഗ്ഗത്തൊടും അനുസ്വാരത്തൊടും കൂടിയതായും ദീർഘമായും കൂട്ടക്ഷരത്തിന്റെ ആദിയിൽ പ്രയൊഗിച്ചതായും കാണപ്പെടുന്ന അക്ഷരങ്ങൾ രണ്ടു മാത്രയുള്ള ഗുരുവർണ്ണങ്ങളാകുന്നു. ഇതു കൂടാതെ കാണപ്പെടുന്ന അക്ഷരങ്ങൾ ഏകമാത്രയുള്ള ലഘുവൎണ്ണങ്ങൾ എന്ന താല്പര്യാൎത്ഥം. ക്, ത് ഇത്യാദി ശുദ്ധ വ്യഞ്ജനങ്ങൾക്ക് സംസ്കൃതരീത്യാ അർദ്ധമാത്രതന്നെയെങ്കിലും കൻ, തിൻ, വർ, വൾ ഇത്യാദി ഒന്നര മാത്രയുള്ളവകളെ ഭാഷയിൽ ഗുരുസ്ഥാനത്ത പ്രയൊഗിക്കുന്നത നടപ്പാകുന്നു. ശ്ലൊകത്തിന്റെയൊ പാട്ടിന്റെയൊ പാദാവസാനത്തിലെ അക്ഷരം ലഘുവായലുടൻ ഇച്ഛപൊലെ ഗുരുവാക്കിയും പ്രയൊഗിക്കം. ഗുരുവിന്റെ സ്ഥാനത്ത ലഘുപ്രയൊഗിച്ചാൽ പിഴയില്ലെന്നൎത്ഥം.

വൃത്തലക്ഷണം

ആദ്യം കിളിപ്പാട്ടിലെ വൃത്തലക്ഷണങ്ങളെ എഴുതുന്നു.

(൨) മാത്രാവൃത്തം കിളിപ്പാട്ടിൽ

പ്രസിദ്ധപ്പെടുതെട്ടിഹ
നാലു പദങ്ങളും വെണം
പ്രാസം ചെൎക്കുകയും ഗുണം.

189. വൃത്താപഗ്രഥനം അലങ്കാരകാണ്ഡത്തിലൊതുക്കിയതിന്റെ ഭൗചിത്യം ചിന്തനീയമാണ്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/161&oldid=162106" എന്ന താളിൽനിന്ന് ശേഖരിച്ചത്