ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

7

ഇതുകൾക്ക് വർണ്ണങ്ങൾ എന്നും അക്ഷരങ്ങൾ എന്നും പെരുണ്ടു. അക്ഷരപാഠത്തുംകൽ ഴ, റ രണ്ടും നീക്കി, ക്ഷ ഇതുകൂടി ൫൧ പഠിക്കുന്നു.18

ചൊദ്യം - ഴ, റ തള്ളുന്നതിന്നും, ക്ഷ കൂട്ടുന്നതിന്നും ഹെതു എന്ത്.

ഉത്തരം - പ്രത്യക്ഷരം എന്നു പറയുന്നത് ഒന്നിന്റെ പകരം ചിലെടത്തു പ്രയൊഗിക്കെണ്ടതാകുന്നു. സംസ്കൃതത്തിൽ ല എന്നതിന്ന പ്രത്യക്ഷരം ള എന്നും തമിഴിനെ അനുസരിച്ചു ര എന്നതിന്ന പ്രത്യക്ഷരം റ എന്നും ള എന്നതിന്ന ഴ എന്നുംകൂടി മലയാളഭാഷയിൽ സ്വീകരിച്ചു. മൂന്നിനും സ്ഥാനവും സംജ്ഞയും അതാത പ്രധാനാക്ഷരത്തിന്റെതന്നെയാകുന്നൂ. മലയാളത്തിൽ സംസ്കൃതത്തെ അനുസരിച്ചിട്ടുള്ള അക്ഷരപാഠമാകകൊണ്ടു ദ്രാവിഡകെരളപ്രത്യക്ഷരങ്ങളെ അക്ഷരപാഠത്തുംകൽ ചെർക്കുന്നില്ലാ.19 ക്ഷ എന്നുള്ളതു കകാരഷകാരങ്ങളുടെ കൂട്ടക്ഷരമാകുന്നൂ.

അത് മംഗളകരമെന്നു ഒരു പ്രമാണത്തെ അനുസരിച്ചു മംഗളാർത്ഥമായി അക്ഷരാന്തത്തുംകൽ പഠിച്ചുവരുന്നൂ.

ചൊദ്യം - കൂട്ടക്ഷരമെന്നാൽ എങ്ങനെ.

ഉത്തരം - എടക്ക സ്വരങ്ങൾ കൂടാതെ, രണ്ടൊ, അധികമോ വ്യജ്ഞനങ്ങളുടെ കൂട്ടമാകുന്നു.


18. ;അമ്പത്തൊന്നക്ഷരാളീ’ എന്ന ചൊല്ല് അന്വർത്ഥമാകാൻ പാടുപെടുകയാണ്. 19. സംസ്കൃതത്തിൽ ലകാരളകാരങ്ങൾക്ക് പ്രായേണ സ്വതന്ത്രപരിവർത്തനം സംഭവിക്കുന്നു. എന്നാൽ മലയാളത്തിൽ രേഫ റകാരങ്ങൾക്കും ളകാരഴകാരങ്ങൾക്കും അത് സംഭവിക്കാത്തതുകൊണ്ട് ഗ്രന്തകാരന്റെ വാദം ബാലിശമാണ്. മാത്രമല്ല, രേഫറകാരങ്ങളെ മാറ്റി ഉപയോഗിക്കരുത് എന്ന് ഗ്രന്ഥകാരൻ തന്നെ ഇനിയൊരിടത്ത് പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ പ്രത്യക്ഷരം എന്ന സങ്കല്പത്തിനു തന്നെ വ്യാകരണത്തിൽ സാംഗത്യമില്ലെന്നു പറയേണ്ടി വരും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ വെള്ളെഴുത്ത് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/19&oldid=162126" എന്ന താളിൽനിന്ന് ശേഖരിച്ചത്