ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊദ്യം-പ്രത്യയം എന്ത.

ഉത്തരം-നാമത്തിന്റെയൊ ധാതുവിന്റെയൊമെൽ ഇരുന്നു അർത്ഥഭെദത്തെ പറയുന്ന വർണ്ണഭെദമാകുന്നു. സ്വഭാവം എന്നുള്ള അർത്ഥത്തെ പറയുന്നതിന്ന സംസ്കൃതത്തെ അനുസരിച്ചു ത്വം, ത, യ, എന്ന മൂന്നു വിധം പ്രത്യയം വരുന്നു. ഉദാ: മൂഢത്വം, മൂഢത, മൌഢ്യം, സാധുവിധം പ്രത്യം വരുന്നു. ഉദാ: മൂഢത്വം, മൂഢത, മൌഢ്യം, സാധുത്വം, സാധുത, ക്രൂരത്വം, ക്രൂരത, ക്രൌര്യം, ധീരത്വം, ധീരത, ധൈര്യം, വിഡ്ഢിത്വം, ഭൊഷത 65 പ്രസിദ്ധാർത്ഥത്തുങ്കലും ഉള്ളവൻ എന്ന അർത്ഥത്തുങ്കലും കാരപ്രത്യയവും യൻ പ്രത്യയവും അൻ പ്രത്യയവും ഇകൻ പ്രത്യയവും വരും പാട്ടുകാരൻ, വെലക്കാരൻ, ഏഷണിക്കാരൻ. യൻ പ്രത്യയത്തിന്ന : മലയൻ, മടിയൻ, ചതിയൻ 68 അൻ പ്രത്യയത്തിന്ന: ഗുണവാൻ, ബുദ്ധിമാൻ. ഇകൻ പ്രത്യയത്തിന്ന : ധരികൻ. ഇവിടെ അകാരാന്തത്തിൽ അൻ പ്രത്യയത്തിന്ന വ ആദ്യാഗമവും ഇകാരാന്തത്തിൽ പ്രത്യയത്തിന്ന മ ആദ്യാഗമവും കൂട്ടണം. ഗുണി, ധനി, ഇത്യാദി സംസ്കൃതശബ്ദം തന്നെ. കാൽ, അര, ഉരി, നാഴി, ഇടങ്ങഴി, ഇങ്ങനെയുള്ള സഖ്യാനാമങ്ങൾക്ക67 വീതം എന്നർത്ഥത്തുങ്കൽ ശെ എന്ന പ്രത്യയം വരും. 68ഉദാ: കാൽശെ രൂപാ കൊടുക്കണം. കാക്കാൽശെ, അരക്കാൽശെ മുക്കാൽശെ, നാഴിശ്ശെ, മുന്നാഴിശ്ശെ, ഉരിശ്ശെ ഇത്യാദി.

വർണ്ണത്തെ പറയുപൊൾ സംജ്ഞയായി കാരപ്രത്യയം വെണം.

ര എന്നതിന്ന മാത്രം ഇഫ പ്രത്യയമാണ വെണ്ടത. അകാരം, ആകാരം, കകാരം, യകാരം, രെഫം ഇത്യാദി. സംസ്കൃത പ്രയൊഗത്തിൽ ദശരഥപുത്രൻ-ദാശരഥി. ഇന്ദ്രനെ സംബന്ധിച്ചത- ഐന്ദ്രം. ഇത്യാദി പലവിധം വരും


65.'...ഭാഷാപ്രകൃതികൾക്കു സംസ്കൃതരൂപനിഷ്പാദനം പാടില്ലെന്നത്രെ ഇപ്പോഴത്തെ ഏർപ്പാടു്. അതിനാൽ 'വിഡ്ഢിത്വം', 'ഭോഷത്വം' എന്നെഴുതുന്നതു് 'വിഡ്ഢിത്തവും' 'ഭോഷത്തവും' തന്നെ എന്നു വരും. '-കേരളപാണിനീയം.

66. 'അൻ' ആണ് പ്രത്യയമെന്നും 'യാ'ഗമമാണു് പ്രകിയയെന്നും ഓർക്കാതെയുള്ള ഒരു നിരീക്ഷണം.

67. ഉരി, നാഴി, ഇടങ്ങഴി എന്നിവ സഖ്യാനാമങ്ങളോ?

68. വീതം എന്ന അർത്ഥത്തിൽ വരുന്നവ തദ്ധിതങ്ങളല്ല.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/44&oldid=162154" എന്ന താളിൽനിന്ന് ശേഖരിച്ചത്