ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
34

സംസ്കൃതം അനുസരിച്ച ധൈർയ്യം, ധാർഷ്ട്യം, പാടവം, മാർദ്ദവം, ധവളിമാ, മൃദിമ70 ഇത്യാദിയും പ്രയൊഗിക്കാം. ഇതിന്നു പ്രത്യയങ്ങൾ ഉത്തരഭാഗത്തിൽ വിവരിക്കും.

പ്രഥമാന്താദി71 ഉപപദമുള്ള ധാതുവിന്നു പ്രത്യയം വരും.

ചൊദ്യം-ഉപപദം എന്നാൽ എന്ത്.
ഉത്തരം-ധാതുക്കളുടെ ചൊകട്ടൊൽ72 സമാസിച്ച ചെർന്നിരിക്കുന്ന പദമാകുന്നു.

താൻ, മരം, കല്ല് ഇത്യാദി ഉപപദങ്ങൾ.
ധാതു:

തൊന്ന്
കെറ്
വെട്ട്

പ്രത്യയം:



പ്രത്യയാർത്ഥം:

ശീലമുള്ളവൻ
ശീലമുള്ളവൻ
ശീലം

ഉദാഹരണം:

താന്തൊന്നി
മരംകെറി
കല്ലവെട്ടി

പദാർത്ഥം:

താൻതന്നെ തൊന്നിയവണ്ണം കാട്ടി ശീലിക്കുന്നവൻ
മരത്തിൽ കെറി ശീലമുള്ളവൻ
സ്പഷ്ടം

പറഞ്ഞ എല്ലാ നാമങ്ങൾക്കും ലിംഗവചനപ്രത്യയങ്ങൾ ചെർത്ത പ്രയൊഗിക്കണം. താന്തൊന്നിയെം താന്തൊന്നിക്ക ഇത്യാദി.73


70. 'മ്രദിമ' എന്നാണ് ശരിയായ രൂപം.

71. പ്രഥമ തുടങ്ങിയ വിഭക്തികളോടുകൂടിയ ഉപപദങ്ങൾ എന്നർത്ഥം. 'താൻ തോന്നി'യിൽ താൻ-പ്രഥമ, 'മരം കേറി'യിൽ മരം-സപ്തമി; 'കല്ല് വെട്ടി' യിൽ കല്ല്-ദ്വതീയ.

72 തോന്നി, കേറി, വെട്ടി മുതലായവയ്ക്ക് (നാമാർഥത്തിൽ) സ്വതന്ത്രപ്രയോഗമില്ല. മറ്റു പദങ്ങളോടു് ചേർന്നേ പ്രയോഗമുള്ളു. അങ്ങനെ ചേരുന്ന പദങ്ങളെ 'ഉപപദങ്ങൾ' എന്നു വിളിക്കുന്നു.

73. ക്രിയകളിൽനിന്ന് നിഷ്പാദിപ്പിക്കുന്ന ഇത്തരം നാമരൂപങ്ങളോടു്. മറ്റു നാമങ്ങളെപ്പോലെത്തന്നെ, 'വിഭക്തിപ്രത്യയങ്ങൾ' ചേർത്തു് പ്രയോഗിക്കാം എന്നായിരിക്കണം ഉദ്ദേശിക്കുന്നത്. 'ലിംഗവചന പ്രത്യങ്ങൾ ചേർത്ത്' എന്നു് അശ്രദ്ധമൂലം പ്രയോഗിച്ചതാവണം.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/46&oldid=162156" എന്ന താളിൽനിന്ന് ശേഖരിച്ചത്