ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊദ്യം--നപുംസകം എങ്ങിനെ.

ഉത്തരം--പുന്നപുംസകമെന്നും സ്ത്രീനപുംസകമെന്നും നപുംസകലിംഗം രണ്ട വിധമാകുന്നു. അതിന്ന കാരണം പറയുന്നു. സംസ്കൃതത്തിൽ അൎത്ഥത്തെക്കുറിച്ചും ലിംഗവ്യവസ്ഥയുണ്ട. അതിനാൽ ദെവൻ എന്നൎത്ഥത്തിൽ സ്ത്രീലിംഗം ദെവതാ എന്ന ശബ്ദവും ഭാൎയ്യ എന്നർത്ഥത്തിൽ പുല്ലിംഗം ദാരശബ്ദവും തീരം എന്നൎത്ഥത്തിൽ തടശബ്ദത്തിന്ന മുന്ന ലിംഗവും വിധിയുണ്ട. അത ശബ്ദത്തെക്കുറിച്ചു വ്യവസ്ഥയാകുന്നു ഭാഷയിൽ അൎത്ഥത്തെക്കുറിച്ചുതന്നെ വ്യവസ്ഥയാകുന്നു. ഇവിടെ മൃഗാകദിൾക്കും വസ്തുക്കൾക്കും സ്ത്രീപുരുഷവിവക്ഷയില്ലാഴികകൊണ്ടും ആ വക സംസ്കൃതശബ്ദസംബന്ധികളായുള്ള പുല്ലിംഗങ്ങളെയും നപുംസകലിംഗങ്ങളെയും പുന്നപുംസകമെന്നും ശബ്ദസംബന്ധികളായുള്ള സ്ത്രീലിംഗങ്ങളെ സ്ത്രീനപുംസകമെന്നും നിയമിക്കുന്നു. അതിനാൽ സിംഹം, ഗജം, ആന, അശ്വം, കുതിര, വൃക്ഷം, മരം, സമുദ്രം, കടൽ, ജലം, വെള്ളം ഇത്യാദി അകാരാന്തങ്ങളും, കപി, പട്ടി, അബ്ധി, ആധി, ഇത്യാദി ഇകാരാന്തങ്ങളും ഹസ്തീ, ശാഖീ, ഇത്യാദി ംരംകാരാന്തങ്ങളും വായു, സിന്ധു, സെതു, ഹെതു, ഇത്യാദി ഉകാരാന്തങ്ങളും പുംനപുംസകമാകുന്നു. മാല, ധാര, തല, വാഴ, പാതാ, വായാ, ഇത്യാദി ആകാരാന്തങ്ങളും ഭൂമി, നദി, തൊണി, വെള്ളി, രൂശി, ഇത്യാദി ഇകാരാന്തങ്ങളും കുണ്ഡു, ധെനു ഇത്യാദി ഉകാരാന്തങ്ങളും സ്ത്രീനപുംസകമെന്ന പറയപ്പെടണം. പുംസപുംസകത്തിൽ അകാരാന്തത്തിന്ന ഏകവചനം അം പ്രത്യയമാകുന്നു. സിംഹം, ജഗം ഇത്യാദി അം ഭെദത്തെ സംബന്ധിച്ച മറ്റും ചില വിഭക്തിക്ക ഭെദം വരുന്നത വിഭക്തിപ്രകരണത്തിൽ പറയും. ബഹുവചനത്തിനു--ങ്ങൾ85 ആകുന്നു; സിംഹങ്ങൾ ഇത്യാദി. സ്ത്രീനപുംസകത്തിൽ ഏകവചനത്തിന്ന നാമംതന്നെ: മാല, രുചി, ധെനു. ബഹുവചനത്തിന്നു--കൾ പ്രത്യയമാകുന്നു: മാലകൾ,പായകൾ, തൊണികൾ, ധെനുക്കൾ ഇത്യാദി.

85. സന്ധികാര്യം പരിഗണിക്കാത്തതുകൊണ്ടാണ് ബഹുവചനപ്രത്യയം--ങ്ങൾ ആണെന്നു നിർദ്ദേശിക്കേണ്ടി വന്നത്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/49&oldid=162159" എന്ന താളിൽനിന്ന് ശേഖരിച്ചത്