ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിക്ഷ ബാലനൊടു ചെരുന്നു അന്നത്തെ ഭക്ഷിച്ചു. ചെരുക എന്നുള്ളത് ഇങ്ങൊട്ടു വന്നു ചെരുന്നതിനും അങ്ങൊട്ടു പോയി ചെരുന്നതിന്നും പറയാം. ഇവിടെ അന്നു വന്നു ചെരുന്നൂ എങ്കിലും ഭക്ഷണക്രിയ അന്നത്തിൽ ചേർന്നതുതന്നെ ആകുന്നു. ഇതിന്മണ്ണം വാള എടുത്തു, പണം വാങ്ങി ഇത്യാദി.

ചൊദ്യം - എല്ലാ കർത്താവിനും പ്രഥമതന്നെയൊ.

ഉത്തരം - കർമ്മത്തിൽ ക്രിയയുടെ കർത്താവിന് ആൽ എന്ന് തൃതീയവേണം ഗുരുവിനാൽ എന്നടത്ത് ഗുരു പ"ിപ്പിക്കുന്നതിന് പ്രധാനിയായി വന്നതുകൊണ്ട് കർത്താവായി.

ചോദ്യം - കരണം ഏതേ

ഉത്തരം - ക്രിയ സാധിപ്പാൻ ഏതിനെ പ്രധാന സാധനമാക്കി കല്പിക്കുന്നു അതിന്നു കാരണം എന്ന് പെരുംവരും കരണത്തിൽകൊണ്ട് എന്ന് തൃതീയ വരും. അതിനാൽ ബുദ്ധികൊണ്ട് എന്ന തൃതീയ വന്നു. ഇതിന്മണ്ണം വടികൊണ്ടടിച്ചു, മരം കൊണ്ടു പണിതു. ചെർന്ന് എന്നർത്ഥം സംബന്ധിക്കുന്നടത്ത് ഓട എന്ന തൃതീയ വരും ഇച്ഛയോടുകൂടെ. ഇതിന്മണ്ണം വിദ്യയൊടു ചേർന്ന ബന്ധുക്കളൊടൊരുമിച്ച എന്നു വരാം. സഞ്ചാരത്തുംകൽ മാർഗ്ഗമായി ഏത് കല്പിക്കപ്പെടുന്നു. അതിന്നു ഊടെ എന്ന് തൃതീയ വരും: റൊട്ടിലൂടെ ഇതിന്മണ്ണം നയത്തിലൂടെ കെറി ഇത്യാദിയും വരാം.

105. ഈ കർമ്മനിർവചനം പല പ്രശ്നങ്ങളും സൃഷ്ടിക്കും. കർത്തൃവ്യാപാരം ഏതിനോടു ചേരുന്നവോ അത് കർമ്മം എന്നാണല്ലോ നിർവചനം. "അച്ഛനോടു പറഞ്ഞു" എന്നുള്ളതിൽ "വാക്കാ"ണത്രെ അച്ഛനോടു ചേരുന്നത്! അതുപോലെ "അന്നത്തെ ഭക്ഷിച്ചു" എന്നതിൽ "ഭക്ഷണക്രിയ അന്നത്തിൽ ചേരുന്നു"! "മുളക് ഉപേക്ഷിച്ചു", "കാത്ത് എഴുതി" എന്നിവയിൽ എവിടെയാണ് ചേർച്ചകൾ ? "ഉപേക്ഷിക്കൽ" എന്ന വ്യാപാരം "മുളകി"നോടു ചേരുന്നു, "എഴുത്ത്" എന്ന വ്യാപാരം "കത്തി" നോട് ചേരുന്നു (!) എന്നെല്ലാം വ്യാഖ്യാനിക്കാനാവുമോ?




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/77&oldid=162190" എന്ന താളിൽനിന്ന് ശേഖരിച്ചത്