ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70

 പ്പുഴെ/ വർക്കലെ  ഇരിക്കുന്നു. ലൊപം : തൃശ്ശൂർ/ കണ്ണൂർ പാർക്കുന്നു.
 ദ്വിത്വസഹിതലൊപം : കൊഴിക്കൊട്ട ഇരിക്കുന്നു. എന്നാൽ 0രം
ഭാഷയിലെ സംജ്ഞാശബ്ദങ്ങളിലെ വിഭക്തികൾക്കും ദ്വിത്വത്തിന്നുംപല ഭെദങ്ങളും നടപ്പുണ്ട. തിരുവന്തപുരത്തിൽ, അമ്പലപ്പുഴയിൽഇന്ത്യാടദി. അത പക്ഷാന്തരമാക്കി സ്വീകരിക്കണ്ടതാകുന്നു. 0രം പറഞ്ഞ വിഭക്തികൾക്കും കാരകങ്ങൾക്കും മിക്കതും ഏകവചനംഉദാഹരിച്ചും എങ്കിലും ബഹുവചനംകൂടെ ഉൾപ്പെട്ടിരിക്കുന്നു : ബാ ന്മാർ, അമ്മമാരെ, വിദ്യകളിൽ, രാജാക്കന്മാരുടെ, ദൃത്യന്മാരാൽ, അക്ഷരങ്ങളുടെ ഇത്യാദി.
          വിശെഷണ വിശെഷ്യ സ ബന്ധപ്രകരണം.
          -------------------------------------------------------------
        പ്രധാനത്തെ വിശെഷ്യമെന്ന പരയുന്നു. അതിനു ഗുണമാ

യിട്ടൊ ദൊഷമായിട്ടൊ ഭെദമെന്നർത്ഥമായ വിശെഷത്തെ പറയുന്നത് വിശെഷണമാകുന്നു. ഇത എല്ലാ കാരകങ്ങലിലും ക്രിയകളിലും ചെരും. വിശെഷണപദത്തിന്ന ഒന്നെങ്കിൽ ആയിരിക്കുന്ന എന്നും ആയ എന്നും മെൽ ചെർക്കണം. അധികമുണ്ടെങ്കിൽ അടുത്തിട്ടുള്ളതിന്റെ പൂർവ്വങ്ങൾക്കു ആയി എന്നും വെണം. ക്രിയകൾക്ക ആയി എന്നും ആകുംവണ്ണം എന്നും വിശെഷണത്തിൽ ചെരുന്നു.

      ഉദാ : വിദ്വാനായിരിക്കുന്ന ബ്രാഹ്മണൻ, വെദജ്ഞനായ

നംപൂരി, ശൂരനായിരിക്കുന്ന രാജാവ ഇങ്ങനെ ഗുണവിശെഷണം, ചതിയനായിരിക്കുന്ന ചെട്ടി, കയ് ക്കൂലിക്കാരനായ അധികാരി, കള്ളനായ മറവർ ഇങ്ങനെ ദൊഷവിശെഷണം. സത്യവാനായി, ദയാവാനായി, നീതിജ്ഞനായിരിക്കുന്ന മന്ത്രി ഇങ്ങനെ അധിക വിശെഷണം ചെർക്കണം. തൃപ്തിയായി ഭക്ഷിച്ചു, തൃപ്തിയാകുംവണ്ണം ദാനം ചെയ്യണം ഇത്യാദി ക്രിയാവിശെഷണം. ശക്തനായിരിക്കുന്ന അധികാരിയെ, സധുക്കളായിരിക്കുന്ന പ്രജകളിൽനിന്നു ഇങ്ങനെ വിഭക്തി വചനദെത്തുങ്കലും വിശെഷണം ഊഹിക്കണം. തൽക്കാലത്തെ വിശെഷണത്തെ പരയുന്നത തൽക്കാലവിശെഷണമെന്ന പറയപ്പെടുന്നു. അതിന്ന ഇട്ട എന്നും ആയി എന്നും മെൽ ചെർക്കണം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/82&oldid=162196" എന്ന താളിൽനിന്ന് ശേഖരിച്ചത്