ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

85

 ഭുത്യനെക്കൊണ്ട മരത്തെ മുറിപ്പിക്കുന്നു. ബ്രാഹ്മണൻഅരിവയ്ക്കുന്നു. 
അധികാരി ബ്രാഹ്മണനെകൊണ്ട അരി വയ്പിപ്പിക്കുന്നു. ഇത്യാദി.
സംസ്കൃതത്തെ അനുസരിച്ചപശുവിനെ പാലിനെകറക്കുന്നു,പുത്രനെ 
ശാസ്ത്രത്തെ പഠിപ്പിക്കുന്നു, വവിപൊക്കനെ ഗൃഹത്തെ പ്രാചിപ്പി
ക്കുന്നു. ഇത്യാദി ദ്വികർമ്മവും ചില ധാതുക്കൾക്കവരും.137ഇങ്ങനെ 
സകർമ്മാദിഭെദം വരുന്നു. ഇത ദ്വിതീയാപ്രകരണത്തിൽ അല്പം
പറഞ്ഞു എങ്കിലും ഇവിടെ പ്രെരണപ്രസംഗത്തുംകലും പറയെണ്ടി വന്നു.
 ചൊദ്യം -- ക്രിയക്ക എന്തല്ലാം ഭെദമുണ്ട.

ഉത്തരം --- ഭൂതം, ഭവിഷ്യത്ത്, വർത്തമാനം ഇങ്ങനെ മൂന്ന കാല
                ഭെദങ്ങൾ നിമിത്തം ചില പ്രത്യയങ്ങൾക്ക ഭെദം വരുന്നൂ.
ചൊദ്യം-- ഭൂതം എങ്ങിനെ.

ഉത്തരം -- പ്രയോഗിക്കുന്ന കാലത്തിന്ന മുമ്പെ നടന്ന ക്രിയ ഭൂതകാല ക്രിയയാകുന്നു.

         ഉദാ : ബാലൻ ഭക്ഷിച്ചു. 0രം പ്രയൊഗിച്ച കാലത്തിനു മുൻ
പിൽ ബാലന്റെ ഭക്ഷണക്രിയ നടന്നു എന്നർത്ഥം. ഇവിടെ--ഉ  
എന്ന പ്രത്യയവും ഭൂതകാലത്തെ പറയുന്നു.138
ചൊദ്യം---വർത്തമാനം എങ്ങിനെ.
ഉത്തരം ---ക്രിയാപദം പ്രയൊഗിക്കുംപൊൾ നടക്കുന്ന ക്രിയാ 
     വർത്തമാനകാലക്രിയയാകുന്നു.
      ഉദാ : അച്ഛൻ ഭക്ഷിക്കുന്ന പ്രയൊഗിച്ച കാലത്തിൽ ഭക്ഷണം
നടക്കുന്നു എന്നർത്ഥം. ഇവിടെ എന്ന പ്രത്യയം വർത്തമാന 
കാലത്തെ പറയുന്നു

       137. വിശിഷ്ഠക്രിയകൾക്ക് രണ്ടു കർമ്മങ്ങൾ വരാമെന്ന് കേരള
പാണിധി (സൂത്രം : 84) വിശിഷ്ടക്രിയ---കർമം ചേർന്ന്  ' ശിഥിലസമാസ ' ത്തെ പോലെ പെരുമാറുന്ന ക്രിയ.
      138.  ഭൂതകാലപ്രത്യയം ഉ ?  143-ാം അടിക്കുറിപ്പ് നോക്കുക.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/97&oldid=162212" എന്ന താളിൽനിന്ന് ശേഖരിച്ചത്