ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86

ചൊദ്യം- ഭവിഷ്യത്ത് എങ്ങനെ.
ഉത്തരം ക്രിയാപദം പ്രയൊഗിച്ചതിനുമെൽ നടക്കെണ്ടതെന്നർത്ഥം.
           ഉദാ:  അമ്മ ഭക്ഷിക്കും. അമ്മയുടെ ഭക്ഷണം പ്രയൊഗിച്ച
തിനുമെൽ നടക്കെണ്ടതെന്നർത്ഥം.  ഇവിടെ ഉം എന്നുള്ള പ്രത്യയം
ഭവിഷ്യൽകാലത്തെ  പറയുന്നു.    ഭവിഷ്യത്തിനു വിധി,  അനുവാദം,
ശാസനം, പ്രാർത്ഥനം ഇങ്ങിനെ നാലുവിധം അർത്ഥഭെദം വരും.(139)
കർത്താവിനു ഏകവചനമൊ ബഹുവചനമൊ  പുല്ലിഗമൊ  സ്ത്രീലിം
ഗമൊ നപുംസകമൊ ചെന്നാലും ക്രിയ ഒരുപൊലെതന്നെ. 
           ഉദാ:  പുത്രന്മാർ  ഭക്ഷിച്ചു.    പുത്രി  ഭക്ഷിച്ചു . പുത്രിമാർ
ഭക്ഷിച്ചു/ ഭക്ഷിക്കുന്നു/ ഭക്ഷിക്കും  എന്നുതന്നെ.  എന്നാൽ യുഷ്മത്ത
കർത്താവാകുംപൊൾ(140) ഭവിഷ്യത്തിൽ അല്പം ഭെദപ്പെടുത്തിയും
ആവാം.

          ഉദാ: താൻ വരു, പറയുന്നത കെൾക്കു, അടങ്ങിയിരിക്കു
ഇത്യാദികളിൽ ഭവിഷ്യദർത്ഥഭെദമായ ശാസനത്തെ പറയുന്നു. 
         നിങ്ങൾ വരിൻ/കെൾപ്പിൻ/ഇരിക്കൻ ഇത്യാദി. ബഹുവചനത്തിൽ മുൻപറഞ്ഞ അർത്ഥത്തെ ഇൻ പ്രത്യയവും പറയുന്നു. ർ, അ, ഉ, ൾ അന്തങ്ങളായ ധാതുക്കളുടെ ഇൻ പ്രത്യയത്തിന്ന വാഗമവും വരും.(141) ഇങ്ങനെ ചില അല്പഭെദങ്ങളും ഉണ്ട. ഉദാ: തടയിൻ-തടവിൻ(142), വിതറിൻ-വിതറുവിൻ. എന്നാൽ താൻ


     139. ഇവ നാലും പ്രകാരങ്ങൾ എന്നാണ് മറ്റു വൈയാകരണന്മാർ വിളിക്കുന്നത്. നാലിലും ഭാവികാലസൂചന ഉണ്ടെന്നുള്ളത് നിഷേധിക്ക വയ്യ. 
     140. യുഷ്മത് = നിങ്ങൾ. ഇവിടെ മധ്യമസർവനാമം കർത്താവായി വരുമ്പോൾ എന്നർത്ഥം. 
     141. വാഗമത്തോടുകൂടിയതും അല്ലാതും ഉള്ള വികല്പരൂപങ്ങൾ എല്ലാ ധാതുക്കളിലും വരു. സ്വനപരിസം നിർണയിക്കേണ്ടതില്ല. 
    



142. തടയിൻ, തടവിൻ എന്നുള്ളത് ഒരേ ധാതുവിന്റെ വികല്പരൂപങ്ങളല്ല. തട+ഇൻ (യാഗമം), തടവ്+ഇൻ ( സംവൃതലോപം) എന്നിങ്ങനെയാണ് രൂപസിദ്ധി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Knanda2012 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/98&oldid=162213" എന്ന താളിൽനിന്ന് ശേഖരിച്ചത്