ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഠം 29

ദുര മൂത്താൽ കരയും

കഥ നടന്നത് എന്നാണെന്നറിഞ്ഞു കൂടാ. വളരെക്കാലം മുമ്പാണ്. അന്ന് കൊല്ലം കടപ്പുറത്ത് ഒരു മുക്കുവനും മുക്കുവത്തിയും പാർത്തിരുന്നു- അന്തോണിയും അന്നയും.

അന്തോണി ദിവസവും കാലത്തേ ചാളത്തടിയിൽക്കേറി കടലിൽ പോകും. ഉച്ചതിരിയുമ്പോൾ വല നിറയെ മീനുമായി തിരിച്ചെത്തും. അതു വിറ്റ് അവർ സുഖമായി ജീവിച്ചു. അന്ന ചുണയും തന്റേടവും ഉള്ള ഒരു യുവതിയായിരുന്നു. പക്ഷേ, ഒരു ദോഷം - നല്ല വേഷംവേണം, നല്ല വീടു വേണം, ആഭരണങ്ങൾ വേണം എന്നൊക്കെ എപ്പോഴും ഭർത്താവിനെ അലട്ടും. ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ച് കടപ്പുറത്തു കാറ്റുകൊള്ളാൻ വരുന്ന സ്ത്രീകളെക്കാണുമ്പോൾ അന്ന മുഖം വീർപ്പിക്കും. അപ്പോൾ അന്തോണി പറയും - "അന്നേ, പിണങ്ങേണ്ടാ.എല്ലാം നമുക്ക് ഈ കടൽ തരും." അങ്ങനെയിരിക്കെ, അന്തോണി ഒരു ദിവസം പതിവുപോലെ കടലിൽ പോയി വല വീശി. വല വലിച്ചെടുത്തപ്പോൾ അവൻ കരഞ്ഞുപോയി. അതിൽ ഒരു മത്സ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അതൊരു അഴകുള്ള മത്സ്യമായിരുന്നു. എന്തുകൊണ്ടെന്നറിഞ്ഞില്ല, അന്തോണിക്കു അതിനോടൊരു വാത്സല്യം

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/104&oldid=220216" എന്ന താളിൽനിന്ന് ശേഖരിച്ചത്