99
തോന്നി. അവൻ അതിനെ വേദനിപ്പിക്കാതെ കയ്യിലെടുത്തു. ആശ്ചര്യം! അതു സംസാരിക്കാൻ തുടങ്ങി : “ എന്നെ കൊല്ലരുതേ, ജലറാണിയാണു ഞാൻ. നിനക്ക് എന്തു വരംവേണമെങ്കിലും തരാം. പറയൂ, എന്തു വേണം?
മുക്കുവൻ :-എൻറ അന്നയ്ക്ക് എന്തുവേണമോ, അതാണു് എനിക്കും വേണ്ടത്.
മടത്തരം കേട്ട് റാണി ചിരിച്ച് പോയി. അവൾ പറഞ്ഞു :-" ശരി, നീ അന്നയോടു ചോദിച്ചു തീരുമാനിക്കുക. " ജലറാണി" എന്നു മൂന്നു പ്രാവശ്യം എന്നെ വിളിച്ചാൽ മതി, ഞാൻ പ്രത്യക്ഷമാകും." അന്തോണി ആദരപൂർവ്വം മത്സ്യത്തെ വെള്ളത്തിൽ വിട്ടു. വേഗം അവൻ കുടിലിലെത്തി ഭാര്യയോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ അന്ന പറഞ്ഞു, തനിക്കൊരു സുന്ദരി യാകണമെന്ന്. അവൻ കടൽക്കരെച്ചെന്നു മൂന്നുതവണ 'ജലറാണി' എന്നു വിളിച്ചു. റാണി പ്രത്യക്ഷപ്പെട്ടു. ഭാര്യയുടെ ആഗ്രഹം അവൻ അറിയിച്ചു. ഉടൻ റാണി ആ വരം കൊടുത്തു മറഞ്ഞു.
അന്തോണി കുടിലിൽ എത്തിയപ്പോൾ എന്താണു കണ്ടത്? ഒരു സുന്ദരി അവിടെ നിന്നുലാത്തുന്നു. അവൻ ആനന്ദംകൊണ്ട് തുള്ളിച്ചാടി.