101
മാറിനിന്നു കുറേനേരം നോക്കി രസിച്ചു. എന്നിട്ട് ഉറക്കെ പറഞ്ഞുപോയി-ഹാ! എന്തൊരഴകു്! ചന്ദ്രനെപ്പോലെ തന്നെ!' ഇതുകേട്ട് അവൾ താഴെ ഇറങ്ങിവന്നു പറഞ്ഞു : "ചന്ദ്രനെപ്പോലെയാകണമെങ്കിൽ നമ്മുടെ മേട മേഘത്തിൽ മുട്ടണം. വേഗം പോയി ആ വരംകൂടി ഒന്നു വാങ്ങിക്കൊണ്ടു വരണം."
അന്തോണി ഓടിയോടി തളർന്നിരുന്നു. അതുകൊണ്ട് അടുത്ത ദിവസം ചെന്നു വരം ചോദിക്കാമെന്നായി അയാൾ. പോരാ അപ്പോൾതന്നെ വേണമെന്ന് അവൾ വാശിപിടിച്ചു. അവൻ അനങ്ങാതെ നിന്നു. വരം തന്നില്ലെങ്കിലോ എന്നായിരുന്നു അവൻ്റെ സംശയം. അന്തോണിയുടെ മുഖഭാവത്തിൽ നിന്നും അന്ന അതു മനസ്സിലാക്കി. അവൾ പറഞ്ഞു :- “ഭയപ്പെടേണ്ട; എല്ലാത്തിനും ഞാനുണ്ട്. വരം തന്നില്ലെങ്കിൽ വലയിട്ടുപിടിച്ചു കൊന്നുകളയുമെന്നു പറയണം."
അന്തോണി മനസ്സില്ലാമനസ്സോടെ കടൽക്കരെ എത്തി റാണിയെ വരുത്തി വിവരം അറിയിച്ചു. ദുരാഗ്രഹം കൂടിയാൽ കരയേണ്ടി വരും എന്ന് അവൾ ഉപദേശിച്ചു. അന്തോണി അതു വകവച്ചില്ല. അവൻ റാണിയെ ഭയപ്പെടുത്തി "വരം തന്നില്ലെങ്കിൽ കൊന്നുകളയും എന്നറിയിക്കാൻ പറഞ്ഞയച്ചിരിക്കയാണ്."