ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഠം 30

പൂക്കാലം

കുളിർകാടുകളിൽ കൂകിക്കൂകി-

ക്കൂത്താടുന്നാരാണ്മയിലേ,

കാവുകൾതോറും പാടിപ്പാടി

കളിയാടുന്ന കരിങ്കുയിലേ,

2

പൂന്തേൻ നുകരാൻ പൂങ്കാവുകളിൽ

പുതുമലർ തേടും വരിവണ്ടേ,

വരുമോ നിങ്ങൾ കളിക്കാനെന്മലർ-

വാടിയിൽ വളരെത്തണലുണ്ടേ!

പൂവുകൾ തോറും പുഞ്ചിരി തൂകി-

പ്പുതുമയിലെത്തീ പൂക്കാലം!

തളിരുകൾ ചൂടാം തണലിൽക്കൂടാം;

കളികൾക്കെല്ലാമനുകൂലം.

--ജി. ശങ്കരക്കുറുപ്പ്

അഭ്യാസം

1. (1) ആരെയെല്ലാമാണ് കളിക്കാൻ വിളിക്കുന്നത്?

(2) കളിക്കാനുള്ള മലർവാടി എങ്ങനെയുള്ളതാണ്?

(8) പൂക്കാലത്തിനുള്ള മെച്ചമെന്താണ് ?

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/110&oldid=220222" എന്ന താളിൽനിന്ന് ശേഖരിച്ചത്