ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
105
2. ചേർത്തെഴുതുക:-
പൂ + കാലം =
പാടി+ പാടി =
കൂകി+കൂകി=
വളരെ+തണൽ=
കളിക്കാൻ+എൻ+മലർവാടി=
ഈ മട്ടിൽ ഒരു കൊച്ചു പാട്ടെഴുതാൻ നിങ്ങൾക്കു് സാധിക്കുമോ? രണ്ടുവരി മതി.
മൂന്നാമത്തെ വരിയിൽ 'കാവുകൾ' എന്നതിനു പകരം മാവുകൾ എന്ന വാക്ക് ചേർത്തുനോക്കൂ. അർത്ഥത്തിനു വ്യത്യാസം വരും.ഇല്ലേ? എന്നാൽ പാട്ടിന്റെ മട്ടിനു വ്യത്യാസം വരുകയില്ല. മാവുകൾ എന്നു മാറ്റുമ്പോൾ ചൊല്ലാനുള്ള സുഖം കുറയും. എന്താണു കാരണം? ഓരോ വരിയിലേയും ആദ്യത്തെ അക്ഷരം നോക്കൂ.
പാഠം 31
ഇരുമ്പു്
കൈക്കോട്ട്, മഴ, വെട്ടുകത്തി, മുതലായ ആയുധങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്ന ഇരുമ്പു് എന്നലോഹംകൊണ്ടാണ് ആ ഉപകരണങ്ങൾ നിമ്മിക്കുന്നതു്. ലോഹങ്ങളിൽ പ്രധാനപ്പെട്ടവ സ്വണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നിവയാണു്. ഈ പഞ്ചലോഹങ്ങളിൽവച്ച് നാം കൂടുതൽ ഉപയോഗിക്കുന്നതു് ഇരുമ്പാണ്.