107
ഉരുക്കു വേണം. ചെറിയ പേനാക്കത്തികൾ മുതൽ വലിയ യുദ്ധക്കപ്പലുകൾവരെയുള്ള പല വസ്തുക്കളും ഉരുക്കുകൊണ്ടാണ് നിർമ്മിക്കുന്നത്.
മുമ്പു് നമ്മുടെ രാജ്യത്ത് ഉരുക്കു് ഉണ്ടാക്കിയിരുന്നില്ല. അന്ന് നമുക്കു് ആവശ്യമുള്ള ഉരുക്കു് വെളിയിൽനിന്നു് വിലകൊടുത്തു വാങ്ങിവന്നു. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്ത് വലിയ ഉരുക്കു നിർമ്മാണശാലകൾ സ്ഥാപിച്ചിട്ടുണ്ടു് . ഭീലായ്, ദുർഗ്ഗാപ്പൂർ തുടങ്ങിയ ഉരുക്കു നിർമ്മാണശാലകളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? അവിടെ ആയിരക്കണക്കിനു് തൊഴിലാളികൾ ഉരുക്കു നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇരുമ്പിന്റെ ഉപയോഗം എത്രയാണെന്നു പറഞ്ഞാൽ തീരുകയില്ല. തീവണ്ടി, കപ്പൽ, മോട്ടോർ കാറുകൾ, ബസ്സ് എന്നിങ്ങനെ എന്തെല്ലാം വസ്തുക്കളാണ് ഇരുമ്പുകൊണ്ടു നിർമ്മിക്കുന്നത് ! ഇരുമ്പു് ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ നിർമ്മിക്കാൻ കഴിയുമായിരുന്നോ ? ഈ ലോഹം കണ്ടുപിടിച്ചവർ ലോകത്തിനു് എത്ര വലിയ ഉപകാരമാണു ചെയ്തിരിക്കുന്നതു് !
അഭ്യാസം
1. "വെള്ളി ഉപയോഗമുള്ള ലോഹമാണ്. ഇരുമ്പു ഉപയോഗമുള്ള ലോഹമാണ്." ഈ രണ്ടു വാക്യങ്ങളും കൂടി ചേർത്തു് ഒറ്റവാക്യമാക്കിയാൽ എങ്ങനെ പറയും ? "വെള്ളിയും ഇരുമ്പും ഉപയോഗമുള്ള ലോഹങ്ങളാണ്.