ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
12 അന്ന് അവൻ ഒരു എല്ലാ തൊപ്പി തെരഞ്ഞെടുത്ത് തലയിൽ വച്ചു; തൊപ്പിക്കുട്ട ചുമലിലേറ്റി; പതിവുപോലെ ചന്തയിലേക്കു യാത്രയാവുകയും ചെയ്തു. കുറച്ചു ദൂരം ചെന്നപ്പോൾ അവൻ ഇങ്ങനെ ആലോചിച്ചു:- "എന്നും അഞ്ചും ആറും തൊപ്പി തിരിച്ചു കൊണ്ടുപോകാറുണ്ട്. ഇന്ന് അതു പാടില്ല. എല്ലാം വിൽക്കണം. അതുകൊണ്ട് ആ പുതിയ വഴിയേ പോകണം. അൽപ്പം വളഞ്ഞ വഴിയാണ്. ദൂരവും കൂടുതലുണ്ട്. എങ്കിലും സാരമില്ല. മൂന്നു നാലെണ്ണം ആ വഴിക്ക് വിൽക്കാൻ കഴിഞ്ഞേക്കും.