ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18


ചെമ്മരിയാടിന്റെ കൊമ്പുകൾക്കു ഒരു പ്രത്യേകതയുണ്ടു്--അവ നീണ്ടു പിരിഞ്ഞി രിക്കും. ആടുകൾ മിക്ക ഇലകളും തിന്നും. എങ്കിലും പ്ലാവിലയോടാണ് അവയ്ക്ക് ഏറ്റവും ഇഷ്ടം. ആട് ഔഷധശക്തിയുള്ള ഇലകൾ തിന്നു ന്നതുകൊണ്ടായിരിക്കണം, ആട്ടിൻ പാലിനു ഗുണം കൂടുതലുള്ളതു്. മഞ്ഞു നടക്കാൻ മൈതാനങ്ങളും മേടുകളും വേണ്ടുവോളമില്ലാത്ത നാടുകളിൽ വളർത്തുന്ന ആടുകൾക്കും, പച്ചില കൾക്കു പുറമേ പിണ്ണാക്ക്, തവിട്, കടല മുത ലായവയും കൊടുക്കാറുണ്ടു്. ആട്ടിൻപാൽ നല്ല ആഹാരപദാർത്ഥമാണ്. ആടിന്റെ മാംസവും ചിലർ ഭക്ഷിക്കാറുണ്ട്. ആട്ടിൻതോലുകൊണ്ട് ചെരിപ്പും പെട്ടിയും മററും ഉണ്ടാക്കിവരുന്നു. ആടിന്റെ കാലം അഞ്ചു മാസമാണ്. ഓരോ പ്രസവത്തിലും രണ്ടും മൂന്നും കുട്ടികൾ ഉണ്ടായിരിക്കും. ചെറിയ കുട്ടികൾ തള്ളയുടെ പാൽ കുടിച്ചു വളരുന്നു. ആട്ടിൻ കുട്ടികൾ പ്രസരിപ്പോടെ തുള്ളിച്ചാടി നടക്കുന്നതും കളി ക്കുന്നതും കാണാൻ എന്തൊരു കൗതുകമാണ് ! നല്ലതരം ആടുകൾ ഏററവും അധികമുള്ള തു് ആസ്ത്രേലിയയിലാണ്. അവിടെ പരിഷ് തമായ രീതിയിൽ അവയെ വളർത്തിപ്പോരുന്നു. നമ്മുടെ ആടുകൾ അവയേക്കാൾ പാലു കുറഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/24&oldid=219847" എന്ന താളിൽനിന്ന് ശേഖരിച്ചത്