ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഠം 7

പാണ്ടനും കാടനും വെള്ളുവും

പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. പണ്ടിവനൊരു കടിയാലൊരു പുലിയെ- ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ. കാടൻനായും കാട്ടിൽ വരുമ്പോൾ കോളല്ലാതൊരു പേടി തുടങ്ങും. വീട്ടിൽ വരുന്നവരെപ്പലരെക്കടി- കൂട്ടിയ ചണ്ടക്കാരനെ ഞാനൊരു കൂട്ടിലതാക്കി ചങ്ങലയിട്ടഥ പൂട്ടിപ്പിന്നെക്കഞ്ഞി കുടിക്കും. വെള്ളൂ, വാ, വാ, യെന്നു വിളിച്ചാൽ തൊള്ള തുറന്നു പറന്നു വരും താൻ. കള്ളനു തുള്ളിക്കഞ്ഞികൊടുപ്പാ- നുള്ളാരുപായം കാണ്മാനില്ല. കിരാതം തുള്ളൽ) (കുഞ്ചൻ നമ്പ്യാർ അഭ്യാസം 1. പാണ്ടൻ നായുടെ പണ്ടത്തെ നിലയെന്തായിരുന്നു ? ഇപ്പോഴത്തെ നിലയെന്താണ് ? 'കാട'ന് കാട്ടിലോ വീട്ടിലോ ശൗര്യം ?

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/26&oldid=219864" എന്ന താളിൽനിന്ന് ശേഖരിച്ചത്