ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
21

2. കൂട്ടിച്ചേക്കുക :-
ചങ്ങല + ഇട്ട് + അഥ
തുള്ളി + കഞ്ഞി
കൊടുപ്പാൻ + ഉള്ള + ഒരു + ഉപായം
3. ചണ്ടക്കാരൻ = ശണ്ടക്കാരൻ.

പാഠം 8
വാക്കു പാലിച്ചില്ലെങ്കിൽ !

കിട്ടുപ്പണിക്കർ ഒരു വലിയ കൊപ്രാക്കച്ചവടക്കാരനാണ്. ഒരു ദിവസം രാവിലെ അയാൾ കമ്പോളത്തിലേക്കു തിരിച്ചു. കീശയിൽ ഒരു പണസ്സഞ്ചിയും ഉണ്ടായിരുന്നു. വ്യാപാരത്തിനു പോവുകയല്ലേ, കയ്യിൽ ധാരാളം പണം കരുതണമല്ലോ.

കമ്പോളത്തിൽ ചെന്നപ്പോൾ പണിക്കർ കീശയിൽ തപ്പിനോക്കി. പണസ്സഞ്ചി കാണുന്നില്ല ! അത് എങ്ങനെയോ കളഞ്ഞുപോയി. പാവം, കച്ചവടക്കാരൻ എന്തുചെയ്യും ! അയാൾ കരഞ്ഞുപോയി. അയാൾ പല സ്ഥലത്തും അന്വേഷിച്ചു. ഫലമുണ്ടായില്ല. ഒടുവിൽ ആ വ്യാപാരിക്ക് ഒരു ബുദ്ധി തോന്നി. അയാൾ തെരുവിലൂടെ നടന്നു വിളിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/27&oldid=219991" എന്ന താളിൽനിന്ന് ശേഖരിച്ചത്