ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
34

അച്ഛനും അമ്മയും മകളും ഇരുന്നു കരഞ്ഞു കൊണ്ടു് 'ഞാൻ പോകാം, ഞാൻ പോകാം' എന്നു പറയുകയാണ്. ആൎക്കും മറേറ ആളെ രാക്ഷസനു തിന്നാൻ കൊടുക്കാൻ സമ്മതമില്ല. അവർ ഇതിനെപ്പറ്റി തൎക്കിച്ചു കരയുന്നതിനിടയിൽ, ആ ഇളം പൈതൽ ഒരു ചുള്ളിക്കോലുമേന്തി ഓരോ ആളുടേയും അടുത്തുചെന്നു പറഞ്ഞു : " അമ്മ ! കരയേണ്ട ; അച്ഛാ! കരയേണ്ട ; ചേച്ചി ! കരയേണ്ട ; ഞാൻ പോയി ഈ വടികൊണ്ട് ആ രാക്ഷസനെ അടിച്ചു കൊല്ലാം."

വിവരമെല്ലാം അറിഞ്ഞ്, കുന്തീദേവി ചെന്നു ബ്രാഹ്മണനോടു പറഞ്ഞു : "അങ്ങേയ്ക്ക് ഒരു മകനല്ലേ ഉള്ളൂ. എനിക്ക് അഞ്ചു മക്ക ഉണ്ട്. അതിൽ ഒരാളെ ഞാൻ അയക്കാം. "

ആദ്യം ബ്രാഹ്മണൻ ഇതു സമ്മതിച്ചില്ല. സ്വന്തം ജീവൻ രക്ഷിക്കുന്നതിനു മറെറാരാളെ കൊല്ലാൻ വിടുകയോ ? " ഏയ്, അതു വയ്യ." അപ്പോൾ കുന്തി പറഞ്ഞു : “ സംശയിക്കേണ്ട. എന്റെ ആ മകന് ഒരു മന്ത്രവിദ്യ അറിയാം. അതുകൊണ്ട് അവൻ രാക്ഷസനെ കൊല്ലും. ഇതിനു മുമ്പും അവൻ രാക്ഷസരെ കൊന്നിട്ടുണ്ടു്. " ഇതു കേട്ടപ്പോൾ ബ്രാഹ്മണൻ സന്തോ ഷത്തോടെ സമ്മതിച്ചു.

ഭീമസേനനും സന്തോഷമായി. വളരെ നാൾക്കുശേഷം ഒരു വണ്ടി നിറയെ ചോറും

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/40&oldid=220235" എന്ന താളിൽനിന്ന് ശേഖരിച്ചത്