ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
35

കറിയും കയ്യിൽ കിട്ടുകയല്ലേ ? ഒരു രാക്ഷസനെ കൊല്ലാനുള്ള തക്കവും.

പിറന്നു ഭീമൻ ചോറുവണ്ടിയുമായി ബകൻ കാട്ടിലെ കൊട്ടാരത്തിലേയ്ക്കു ചെന്നു ; ഗോപുരത്തിലെത്തി രാജാവിനെ തിരുവുള്ളമറിയിച്ച്, ഇരുന്ന് ഊണ് തുടങ്ങി. " ബകൻ മാളികപ്പുറത്തുനിന്നു താഴെ വന്നു നോക്കിയപ്പോൾ വണ്ടിക്കാരൻ ഇരുന്നു മുറയ്ക്കു ഉണ്ണുകയാണു്. “നീ എന്തെടാ കാട്ടുന്നതു് ! " എന്നു ബകൻ അലറി. ഭീമൻ കേട്ട് ഭാവവേ കാണിച്ചില്ല. ബകൻ പാഞ്ഞു ചെന്നു ഭീമന്റെ പുറത്തു രണ്ടു കൈകൊണ്ടും ആഞ്ഞു ഒരടി അടിച്ചു. എന്നിട്ടും ഒരു കുലുക്കവുമില്ല. അവൻ സാധാരണക്കാരനല്ലെന്നുകണ്ടു ബകൻ പോയി ഒരു വലിയ മരം പുഴക്കിക്കൊണ്ടു വന്നു. അപ്പോഴേയ്ക്കും ഭീമൻ ഊണുകഴിച്ചു കൈകഴുകി ഒരുങ്ങി നിന്നു. ബകൻ ഓങ്ങിയടിച്ച ആ മരം പിടിച്ചെടുത്തു അങ്ങോട്ടും ഒന്നു കൊടുത്തു. പിന്നെ അവർ തമ്മിൽ മരങ്ങൾ കൊണ്ടുള്ള ഒരു വലിയ യുദ്ധം നടന്നു.

എന്തിനു വിസ്തരിക്കുന്നു ! ഭീമൻ ആ രാക്ഷസനെപ്പിടിച്ച് നടുവൊടിച്ച് രണ്ടുമടക്കു് ആക്കി ; ബകൻ ചോര ഛൎദ്ദിച്ചു ചത്തു.

അന്നുമുതൽ ആ രാജ്യത്തു് രാക്ഷസന്മാർ മനുഷ്യരെ പിടിച്ചു തിന്നാതായി.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/41&oldid=220302" എന്ന താളിൽനിന്ന് ശേഖരിച്ചത്