ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
36


അഭ്യാസം

1. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
തലസ്ഥാനം ഛർദ്ദിക്കുക
പഞ്ചപാണ്ഡവന്മാർ ബുദ്ധിമുട്ട്
ബ്രാഹ്മണർ കുടുംബം
നിത്യവൃത്തി അച്ഛൻ
വിസ്മരിക്കുക അല്ലെന്നു്
2.താഴെകൊടുത്തിട്ടുള്ള വാക്കുകൾക്ക് പകരം ഈ പാഠത്തിൽനിന്നു പഠിച്ച വാക്കുകൾ എഴുതുക :--
(1) പിച്ച =
(2) ശക്തിയുള്ളവൻ =
(3) വിവരിക്കുന്നു =
(4) അഞ്ചു പാണ്ഡവന്മാർ =
(5) കരം =
(6) നാടുവാഴുക =
3. (1) ബകന്റെ ഊണിനു എന്തെല്ലാമായിരുന്നു
വിഭവങ്ങൾ ?
(2) ഭീമൻ ബകന്റെ കഥകഴിച്ചതെങ്ങനെ ?
4. പൂരിപ്പിക്കുക :-
 __ദ്ദിക്കുക
 കും__ബം
 നിത്യ__ത്തി
[വൃ, ഛ, ടു അക്ഷരങ്ങളിൽനിന്നും തിരഞ്ഞെടുക്കുക.]

-----------
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/42&oldid=221473" എന്ന താളിൽനിന്ന് ശേഖരിച്ചത്