ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാഠം 12
കണ്ണുണ്ടായാൽ പോരാ
കാണണം


ഒരാൾ മരുഭൂമിയിൽക്കൂടി യാത്രചെയ്തുയായിരുന്നു. രണ്ടു പേർ എന്തോ അന്വേഷിക്കുന്നതുപോലെ പരിഭ്രമിച്ചു, ചുറ്റും നോക്കിക്കൊണ്ട് വരുന്നതു കണ്ടു. അവർ കച്ചവടക്കാരാണെന്നു വേഷം കണ്ട് അയാൾക്കു മനസ്സിലായി. ആ യാത്രക്കാരൻ ഇങ്ങനെ ചോദിച്ചു:"നിങ്ങളുടെ ഒരു ഒട്ടകം കാണാതെ പോയി, അല്ലേ ?"

കച്ചവടക്കാർ :-അതേ ; ഞങ്ങൾ അതിനെ തേടി നടക്കുകയാണ്.

യാത്രക്കാരൻ:-അതിന്റെ വലതു കണ്ണിനു കാഴ്ചയില്ല; ഇടതുകാലിൽ മുടന്തും ഉണ്ട്; അല്ലേ?

കച്ച:-നിങ്ങൾ അതിനെ കണ്ടോ ? അതു എവിടെ നില്ക്കുന്നു ?

യാത്ര:-ഒന്നുകൂടെ ചോദിച്ചുകൊള്ളട്ടെ, അതിന്റെ ഒരു പല്ല് പോയതാണോ ?

കച്ച:-നിങ്ങൾ അതിനെ കണ്ടു, തീർച്ചയാണ്. എവിടെയാണ് ആ ഒട്ടകം ? ഒന്നു കാണിച്ചു

തരാമോ ? ഞങ്ങൾ എത്ര നേരമായി അലയുന്നു ?

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/43&oldid=219588" എന്ന താളിൽനിന്ന് ശേഖരിച്ചത്