ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
38

യാത്ര:-ഞാൻ ഒട്ടകത്തെ കണ്ടില്ല. അതിൻറ പുറത്തു വച്ചിരിക്കുന്ന ഭാണ്ഡത്തിൽ ഒരു വശത്തു തേനും മറുവശത്തു ഗോതമ്പും ആണോ ?

കച്ച :- ഞങ്ങളെ കളിപ്പിക്കയാണ്, അല്ലേ ? കാണാതെ ഇതെല്ലാം അറിയുന്നതെങ്ങനെ ?

യാത്ര: നിങ്ങളുടെ ഒട്ടകം എവിടെയാണെന്നു എനിക്കറിഞ്ഞുകൂടാ. ഞാൻ അതിനെ കണ്ടില്ല.

കച്ച:-കൊള്ളാം. ഇത് ആരു വിശ്വസിക്കും ? ആ ഒട്ടകത്തിന്റെ കണ്ണും കാലും പല്ലും എല്ലാം കണ്ടു ; ഒട്ടകത്തെ മാത്രം കണ്ടില്ല. പറ്റിക്കാം എന്നു വിചാരിക്കേണ്ട. അതിന്റെ പുറത്തു ഭാണ്ഡത്തിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ഇപ്പോൾ നിങ്ങളുടെ പക്കൽ കാണുമല്ലോ. ആദ്യം അതിങ്ങു തന്നേക്കണം.

യാത്ര :-ഞാൻ പറയുന്നതു വിശ്വസിക്കണം. ആഭരണങ്ങൾ ഉണ്ടായിരുന്നോ എന്നു എനിക്കു നിശ്ചയമില്ല.

കച്ച:-പച്ച നുണ. തേനും ഗോതമ്പും ഉണ്ടെന്നു അറിയാം. കൂടെ വച്ചിരുന്ന ആഭരണങ്ങൾ മാത്രം കണ്ടില്ല, അല്ലേ ? ഈ വിദ്യ ഞങ്ങ ളുടെ അടുക്കൽ എടുക്കണ്ട.

ഒട്ടകത്തെ കാണിച്ചുകൊടുക്കാൻ ഭാവമില്ലെന്നു കണ്ടപ്പോൾ കച്ചവടക്കാർ അയാളെ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/44&oldid=220303" എന്ന താളിൽനിന്ന് ശേഖരിച്ചത്