അതിനു കാരണമുണ്ട്. ഒട്ടകത്തിന്റെ കാല്പാട് മണലിൽ തെളിഞ്ഞു കണ്ടു ; അടുത്തു മനുഷ്യരുടെ കാല്പാടും കണ്ടതുമില്ല. ഇടത്തുകാൽ നിലത്തു് ദൃഢമായി പതിഞ്ഞിരുന്നില്ല. അതിനാൽ ആ കാലിനും മുടന്തുണ്ടെന്നു മനസ്സിലായി. ഇടതുവശത്തുള്ള ചെടികൾ മാത്രമേ, അതു തിന്നിരുന്നു. അതുകൊണ്ട് അതിൻറ വലതു കണ്ണിന് കാഴ്ചയില്ലെന്ന് ഞാൻ അനുമാനിച്ചു. അതു കടിച്ച ഇലകളിൽ ഒരു പല്ലിന്റെ മാത്രം പാടും പറിക്കണ്ടില്ല. അതിന്റെ ഒരു പല്ല് കൊഴിഞ്ഞു പോയിരിക്കണം എന്നും അതിൽ നിന്നും ഊഹിച്ചു. "
കച്ച:-ഇത്രയും ഊഹിച്ചതാണ് എന്നിരിക്കട്ടെ. എന്നാൽ അതിന്റെ പുറത്തു വച്ചിരുന്ന സാധനങ്ങൾ എന്തെല്ലാമെന്ന് എങ്ങനെ അറിഞ്ഞു ?
യാത്ര: പറയാം. ഒട്ടകം പോയ വഴിയുടെ ഒരു വശത്തു നീളെ ഉറുമ്പുകൾ ഉണ്ടായിരുന്നു. ഭാണ്ഡത്തിൽനിന്നു വീണ ഗോതമ്പു കൊണ്ടു പോകാൻ ആയിരുന്നു അവ കൂടിയതു്. മറുവശത്തു് നീളെ ഈച്ചകളേയും കണ്ടു. തേൻ കൂടുതൽ വീണതുകൊണ്ടാണ് അവ അവിടെ പറ്റിക്കൂടിയിരിക്കുന്നതു് എന്നു സൂക്ഷിച്ചുനോക്കിയപ്പോൾ മനസ്സിലായി.
ഈ മൊഴികേട്ട് ആ വഴിപോക്കൻ കുറ്റക്കാരനല്ലെന്നും ന്യായാധിപനു ബോദ്ധ്യമായി. “ഈ പ്രതി കണ്ണ് വേണ്ടതുപോലെ ഉപയോഗിക്കുന്നു. വാദികൾക്കും കണ്ണുണ്ടല്ലോ, ഒട്ടകം