" നീ ചെയ്യുന്നതു് പാപമാണെന്നു് അറിയാമോ ? എന്ന് അവർ ചോദിച്ചു.
കാട്ടാളൻ :-അതു് എനിക്കും അറിഞ്ഞുകൂടാ. ഭാര്യയേയും കുട്ടികളേയും പോറ്റുന്നതിനു വേണ്ടി ഞാൻ ഇങ്ങനെ ചെയ്യുകയാണ്.
സന്ന്യാസിമാർ : ഈ പാപത്തിൻറ അവർകൂടി അനുഭവിക്കുമോ ?
കാട്ടാളൻ :-അതു ഞാൻ ചോദിച്ചിട്ടില്ല.
സന്ന്യാസിമാർ :-എന്നാൽ ഒന്നു ചോദിച്ചറിയുക. കൈവശം ഉള്ളതെല്ലാം ഞങ്ങൾ തന്നേക്കാം.
കാട്ടാളൻ വീട്ടിൽപ്പോയി ഭാര്യയോടു ചോദിച്ചു :-“നിങ്ങളെപ്പോറ്റാൻ വേണ്ടിയാണ് ല്ലോ ഞാൻ അക്രമങ്ങൾ കാണിക്കുന്നത്. അതി ൻ പാപം നിങ്ങൾകൂടി അനുഭവിക്കുമോ ?
ഭാര്യ :-അതെങ്ങനെ ? അവരവർ ചെയ്യുന്നതിന്റെ ഫലം അവരവൎക്കുതന്നെയല്ലേ ?
ഇതുകേട്ടപ്പോൾ ആ കാട്ടാളന് തന്റെ പ്രവൎത്തിയെക്കുറിച്ചു ദുഃഖം തോന്നി. അയാൾ വിവരമെല്ലാം മഹൎഷിമാരെ അറിയിച്ചു. തന്റെ തെറ്റു ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. മഹഷിമാൎർക്ക് അയാളോടു ദയ തോന്നി. അവർ അയാളെ അനുഗ്രഹിച്ചു. അന്നുതൊട്ട് ആ കാട്ടാളൻ വലിയ ഭക്തനായിത്തിൎന്നു. അയാൾ ഒരിടത്തിരുന്നു തപസ്സുചെയ്തു. അനക്കമില്ല. ചുറ്റും നടക്കുന്ന