ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
47

രാമായണം ഉണ്ടാകാൻ ഇടയായി. രാമായണം ആണ് ആദ്യത്തെ കാവ്യം, വാല്മീകിയാണ് ആദികവി

അഭ്യാസം

1. കേട്ടെഴുത്തിനുള്ള വാക്കുകൾ :-
വാല്മീകി; പ്രവൃത്തികൾ; ഭാര്യ; പെട്ടെന്നു; ഭാരതം: കാട്ടാളൻ; അനുഗ്രഹം: ശ്ലോകം; പാണ്ഡവൻ; സന്ന്യാസി; ഭക്തൻ; കൗരവൻ; ഒരുമ്പെട്ടു; അർത്ഥം.
2. (1) ആദികവിയുടെ പേരെന്തു ? (2) അദ്ദേഹം നിൎമ്മിച്ച (3) രാമായണം ആരെപ്പറ്റിയുള്ള കഥയാണ് ?

——————
പാഠം 15
കുറവും കുററവും

കുററം കൂടാതുള്ള നരന്മാർ
കുറയും ഭൂമിയിലെന്നുടെ താതാ !
ലക്ഷം മാനുഷർ കൂടുമ്പോളതിൽ
ലക്ഷണമുള്ളവരൊന്നോ രണ്ടോ.

ഉടലതിരമ്യമൊരുത്തനു കാൽക്കൊരു
മുടവുണ്ടവനു നടക്കുന്നേരം.
മറെറാരു പുരുഷൻ സുന്ദരനെങ്കിലും-
മൊറക്കണ്ണനതായതു ദോഷം.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/53&oldid=221514" എന്ന താളിൽനിന്ന് ശേഖരിച്ചത്