3. ഇതുപോലെ, കേട്ടാൽ ചിരിച്ചുപോകുന്ന തുള്ളൽ പാട്ടുകൾ ചൊല്ലാൻ അറിയാമോ? 4. ഈ പാഠത്തിൽ നിങ്ങളെ കൂടുതൽ രസിപ്പിച്ചവരികൾ ഏവ ?
മണിയടിച്ചു. കുട്ടികളെല്ലാം ക്ലാസ്സിൽ കയറി. അദ്ധ്യാപകൻ ഹാജർ വിളിച്ചു. അതു കഴിഞ്ഞു് ഭാഷാപാഠം തുടങ്ങി. " നിറന്ന പീലികൾ നിരക്കവേകുത്തി " എന്നു കൃഷ്ണൻകുട്ടി രാഗത്തിൽ നീട്ടിച്ചൊല്ലുകയാണ്. അപ്പോൾ കേൾക്കാം, ആകാശത്തിൽ വലിയ ഒരു ഇരമ്പൽ ! ചില കുട്ടികൾ "വിമാനം, വിമാനം" വിളിച്ചു പറഞ്ഞു. അദ്ധ്യാപകൻ കുട്ടികളെ വരാന്തയിലേയ്ക്ക് ഇറക്കി നിറുത്തി. എല്ലാ വരുടേയും നോട്ടം മേല്പോട്ടാണ്. "അതാ, അതാ !' എന്നും ജോൺ മുകളിലേയ്ക്കു വിരൽ ചൂണ്ടി. വെളുത്ത മേഘങ്ങളുടെ ഇടയിലൂടെ വെള്ളിപോലെ തിളങ്ങുന്ന ഒരു വിമാനം പറന്നുപോകുന്നു ! കഷ്ടിച്ചു ഒരു മിനിറ്റു നേരമേ അതു കാണാൻ കഴിഞ്ഞുള്ളൂ. അപ്പോഴേയ്ക്കും അതു കണ്ണെത്താത്ത ദൂരത്തിലായിക്കഴിഞ്ഞു! "എന്തുവേഗം, പക്ഷിക്കും ഇത്ര വേഗമില്ല." എന്ന് ചില കുട്ടികൾ തമ്മിൽ പറഞ്ഞു.