ക്ലാസ്സിൽ അതിനെപ്പറ്റിയായി സംസാരം. അപ്പോൾ വിമാനത്തെപ്പറ്റി ചില വിവരങ്ങൾ അദ്ധ്യാപകൻ കുട്ടികൾക്കും പറഞ്ഞുകൊടുത്തു.
പറക്കാനുള്ള ആഗ്രഹം പണ്ടുതന്നെ മനുഷ്യൎക്ക് ഉണ്ടായിരുന്നു. ഈ മോഹം നിമിത്തമാണ് പറക്കുന്നതിനെപ്പറ്റിയുള്ള പല കഥകളും അവർ കെട്ടിച്ചമച്ചത്. രാക്ഷസ രാജാവായ രാവണന്റെ " പുഷ്പകം " എന്ന വിമാനത്തെപ്പറ്റി രാമായണത്തിൽ പറയുന്നുണ്ട്. ഈ വിമാനത്തിൽ കയറിയാണത്രേ സീതയും രാമനും ലങ്കയിൽ നിന്നും അയോധ്യയിലേയും പോയത്. ഇത് ഒരു പുരാണ കഥയാണ്. യഥാർത്ഥത്തിൽ മനുഷ്യർ ആകാശത്തിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു.
കുട്ടികൾ കളിക്കും ഉപയോഗിക്കുന്ന ചെറിയ ബലൂണില്ലേ ! അതിൽ ഭാരം കുറഞ്ഞ ഏതെങ്കിലും വാതകം നിറച്ചാൽ ബലൂൺ വായുവിൽ തനിയേ ഉയരും. ബലൂൺ വളരെ വലുതും ഉറപ്പുള്ളതും ആണെങ്കിൽ, അതിൽ കെട്ടിത്തുക്കിയ തൊട്ടിലിലിരുന്നു മനുഷ്യക്കും ആകാശത്തേയക്ക് ഉയരാം. ഇത്തരം ബലൂണുകളിൽക്കയറി പറക്കാനായിരുന്നു ആദ്യമാദ്യം മനുഷ്യരുടെ ശ്രമം. ഭൂമിയിൽനിന്ന് ഉയരാനല്ലാതെ, വിചാരിച്ച സ്ഥലത്തേയും പോകാൻ ബലൂണുകൾ ഉപകരിക്കുകയില്ല. അത് കാറ്റിന്റെ ഗതി അനുസരിച്ച് അങ്ങനെ പറന്നുപോകും, അത്രതന്നെ.