ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
52

ളാണ് ഇപ്പോൾ നിർമ്മിക്കുന്നത് ! നാനൂറുപേൎക്ക് ഒരുമിച്ച യാത്രചെയ്യാവുന്ന വിമാനങ്ങൾ ഇപ്പോൾ ഉണ്ടു്. അതുപോലെ, മണിക്കൂറിൽ മുവ്വായിരത്തിമുന്നൂറോളം കിലോമീറ്റർ ദൂരം പറക്കാനും ചില വിമാനങ്ങൾക്കും ഇപ്പോൾ സാധിക്കും. ഭൂമിയിൽനിന്ന് നാല്പതു കിലോമീററർ ഉയരത്തിൽ വിമാനം പറന്നെത്തിയിട്ടുണ്ട്. അത്ര ഉയരത്തിൽ പറക്കുന്ന വിമാനം താഴെനിന്ന് കണ്ണുകൊണ്ടു കാണാൻ കഴിയുക യില്ല. അതിന്റെ ഇരമ്പൽ ചുവട്ടിൽ കേൾക്കു കയുമില്ല.

ഭൂമിയിൽത്തന്നെ ഒരു സ്ഥലത്തുനിന്നു മറെറാരു സ്ഥലത്തേയ്ക്കു പോകാനുള്ള വിമാനങ്ങളെപ്പറ്റിയാണ് ഇത്രയും പറഞ്ഞത്. ഭൂമിയിൽനിന്ന ചന്ദ്രനിലേയ്ക്കു പറക്കുന്ന വിമാനങ്ങൾ ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കുട്ടികൾ വലുതാവുമ്പോഴേയ്ക്കും ഈ ശ്രമങ്ങൾ ഫലിച്ചെന്നു വരാം. മനുഷ്യന്റെ കഴിവുകൾക്കും അതിരില്ല. വിമാനം ഇതിന് ഒരുദാഹരണമാണ്.

അഭ്യാസം


1. ഈ പാഠത്തിൽ നിന്നും പഠിച്ച വാക്കു പകരം എഴുതുക :-
പഠിപ്പിക്കുന്ന ആൾ=
ആഗ്രഹം=
ആകാശത്തിലൂടെ പോകുന്ന വാഹനം=
സത്യം=
ആകാശത്തിൽക്കൂടിയുള്ള സഞ്ചാരം=

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/58&oldid=220329" എന്ന താളിൽനിന്ന് ശേഖരിച്ചത്