ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
55

2. പുതുമഴ തുടങ്ങുമ്പോൾ ഏതെല്ലാം തരത്തിലുള്ള ശബ്ദങ്ങളാണ് നമ്മെ ആകർഷിക്കുന്നതു്? ഏതെല്ലാം കാഴ്ചകളാണ് നമ്മെ രസിപ്പിക്കുന്നത് ? 3. ഈ പാട്ടിൽ നിങ്ങൾക്കും ഏറ്റവും ഇഷ്ടം തോന്നുന്ന വരികളേതെല്ലാം ? അങ്ങനെ തോന്നാൻ കാരണമെന്ത് ?

പാഠം 18
ആരാണു കൂടുതൽ മടയൻ ?


പണ്ടുപണ്ടു നടന്ന ഒരു കഥയാണിത് - ഒരു കഴുതയുടെയും കാളയുടെയും കഥ. ഒരു കൎഷകന്റെ വക ആയിരുന്നു കാളയും കഴുതയും. മൃഗങ്ങളുടെ സംഭാഷണം മനസ്സിലാക്കാൻ കഴിവുള്ള ആളായിരുന്നു ആ കൎഷകൻ.

ഒരു സന്ധ്യയ്ക്ക് ആ കൃഷിക്കാരൻ തൊഴുത്തിനടുത്തു നില്ക്കുകയായിരുന്നു. അപ്പോൾ കേൾക്കാം, തൊഴുത്തിൽനിന്നു ഒരു സംഭാഷണം. കൎഷകൻ ചെവിയോൎത്തു. കാളയും കഴുതയും തമ്മിൽ സംസാരിക്കുകയാണ്. കാള കഴുതയോടു പറഞ്ഞു :- " എന്റെ ചങ്ങാതി, നീ തന്നെ ഭാഗ്യവാൻ. നിനക്ക് ആഹാരം കഴിച്ചു്,

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/61&oldid=220331" എന്ന താളിൽനിന്ന് ശേഖരിച്ചത്