ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
4. (i) കർഷകൻ കഴുതയെ ശിക്ഷിച്ചതെങ്ങനെ ?
(ii) കഴുത കാളയെ പറ്റിച്ചതെങ്ങനെ ?
(iii) ആരാണു കൂടുതൽ മടയൻ കാളയോ കഴുതയോ?
5. ഈ കഥ നിങ്ങൾ അഭിനയിക്കണം. അഭിനയിക്കുമ്പോൾ പുസ്തകം തുറന്നു നോക്കാതിരിക്കുന്നതാണു മിടുക്ക്.
ആരോഗ്യം എന്ന പദത്തിനും രോഗമില്ലായ്മ എന്നാണ് അർത്ഥം. ആരോഗ്യം ഉണ്ടങ്കിലേ ഉന്മേഷം തോന്നുകയുള്ളു.നമ്മുടെ പ്രയത്നങ്ങളെല്ലാം സുഖമായി ജീവിക്കുന്നതിനാണല്ലോ.സുഖം ഉണ്ടാകണമെങ്കിൽ ആരോഗ്യം വേണം. ദരിദ്രനായിരുന്നാലും ആരോഗ്യമുണ്ടെങ്കിൽ ജോലിചെയ്തു സുഖമായി ജീവിക്കുവാൻ കഴിയും.
ആരോഗ്യമില്ലാത്തവർ വളരെ കഷ്ടത അനുഭവിക്കുന്നു. അവരെക്കൊണ്ട് മറ്റു പലർക്കും ബുദ്ധിമുട്ട് ഉണ്ടാകും. രോഗികളെ ശുശ്രൂഷിക്കു ന്നതിന് ആളുകൾ ഉറക്കമൊഴിഞ്ഞു കാത്തിരിക്കണം; വൈദ്യനെ വിളിച്ചുകൊണ്ടുവരണം;