മരുന്നു് അന്വേഷിക്കണം ; പഥ്യമായ ആഹാരം തയ്യാറാക്കണം ; വളരെയധികം പണം ചെലവാക്കണം. ഇങ്ങനെ മറ്റുള്ളവർ വിഷമിച്ചാലും അസുഖം മുഴുവൻ രോഗിതന്നെ അനു ഭവിക്കയും വേണം. അതുകൊണ്ട് രോഗം പിടിപെടാതിരിക്കാൻ നാം വേണ്ടതെല്ലാം ചെയ്യേണ്ടതാണു്.
ആരോഗ്യം രക്ഷിക്കുന്നതിനും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ശുദ്ധവായു ശ്വസിക്കണം. വായു പലതരത്തിൽ അശുദ്ധമാകും. ചീഞ്ഞതും അളിഞ്ഞതും ആയ സാധനങ്ങൾ കൊണ്ടു് വായു ദുഷിക്കും. അങ്ങനെയുള്ള അശുദ്ധമായ വായു ശ്വസിച്ചാൽ രോഗമുണ്ടാകും. അതുകൊണ്ട് കളിക്കുന്നതും ഇരിക്കുന്നതും ഉറങ്ങുന്നതും എല്ലാം ശുദ്ധവായു ധാരാളം ഉള്ള സ്ഥലത്തായിരിക്കണം. വീട്, പള്ളിക്കൂടം മുതലായ കെട്ടിടങ്ങൾക്കെല്ലാം ധാരാളം വാതിലു കളും ജനാലകളും വേണ്ടതാണ്.
ശുദ്ധവായു പോലെ തന്നെ ആരോഗ്യ ത്തിനും ആവശ്യമാണ് ശുദ്ധജലവും. ഒപ്പം ചവറും വീണ് അഴുകിയാൽ വെള്ളം ചീത്തയാകും. ചീത്ത വെള്ളത്തിൽ രോഗാണുക്കൾ ഉണ്ടായിരിക്കും. അതുകൊണ്ട് ചീത്ത വെള്ളം കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കരുത്.
ആഹാരത്തെപ്പറ്റിയും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടു്.
61/202-5