ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
66
5. ഓമ്മിക്കുക :- ദൂരത്ത് X ചാരത്തു്. നതം X ഉന്നതം. 6. ഇതിൽ ഏതു വരികളോടാണ് നിങ്ങൾക്കു കൂടുതൽ ഇഷ്ടം തോന്നുന്നത് ? എന്തുകൊണ്ടു് ?
പാഠം 21
ഹിംസിക്കരുതു്
രംഗം ഒന്നു
[വടക്കേ ഇന്ത്യയിലെ പുല്ലു നിറഞ്ഞ ഒരുമൈതാനം. സമയം നട്ടുച്ച. ബുദ്ധൻ നടന്നുപോകുന്നു.
ഒരു ആട്ടിൻപറ്റത്തെ തെളിച്ചുകൊണ്ട് ഏതാനും
ഇടയന്മാർ വരുന്നു.]
ഒരു ഇടയൻ: നടക്കു്, ആടേ, നടക്കു്, ഉം, ഉം,(വടി വീശിക്കൊണ്ടു്) നേരെ- നേരെ. ഇന്ന് അലയാനും മേയാനും ഒന്നും നേരമില്ല.
ബുദ്ധൻ:- (തിരിഞ്ഞുനോക്കിക്കൊണ്ട്) ഇന്നു ഈ ആടുകൾക്കു് മേയാൻ നേരമില്ലെന്നോ? എന്തുപറ്റി ? നേരം ഉച്ചയായല്ലേ ഉള്ളൂ ? നല്ല പുല്പരപ്പ് ! ഇവിടെയെങ്ങാനും നിൎത്തി, കുറേ നേരം മേച്ചാലെന്താ ? ഇത്ര നല്ല ഇളംപുല്ല് മറ്റെവിടെ കിട്ടും ?
ഇടയൻ:-ഇന്നും അതിനൊന്നും നേരമില്ലെന്നേ. നടക്കു്, ആടേ, നടക്കു്, ഇങ്ങോട്ട്. (പുല്ലു തിന്നാൻ തിരിഞ്ഞുനിന്ന ഒരാടിനെ അടിക്കുന്നു.)